ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് ഒ​രു ക​ല​ണ്ട​ര്‍
Saturday, January 23, 2021 11:36 PM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ഐ​തി​ഹാ​സി​ക വി​ജ​യ നി​മി​ഷ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഒ​രു പു​തു​വ​ര്‍​ഷ ക​ല​ണ്ട​ര്‍. പു​തു​വ​ര്‍​ഷം പി​റ​ന്ന​തി​നു ശേ​ഷം ത​യാ​റാ​ക്ക​പ്പെ​ട്ട ക​ല​ണ്ട​ര്‍ ഒ​രു ച​രി​ത്ര​നി​മി​ഷ​ത്തി​ന്‍റെ നേ​ര്‍​കാ​ഴ്ച​യും അ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു​ള്ള
ആ​ദ​രം കൂ​ടി​യാ​ണ്. ഇ​ന്ത്യ ബ്രി​സ്റ്റ​ണി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി നേ​ടി​യ ടെ​സ്റ്റ് വി​ജ​യ​വും പ​ര​മ്പ​ര വി​ജ​യ​വും കോ​ര്‍​ത്തി​ണ​ക്കി ക്രി​ക്ക​റ്റ് ച​രി​ത്ര​കാ​ര​നും മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യ എം.​സി.​വ​സി​ഷ്ഠ് ആ​ണ് ഡൗ​ൺ അ​ണ്ട​ര്‍ ഇ​ന്ത്യ ഈ​സ് ത​ണ്ട​ര്‍ എ​ന്ന പേ​രി​ല്‍ ക​ല​ണ്ട​ര്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന്‍ പ​ങ്കാ​ളി​ക​ളാ​യ മു​ഴു​വ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്കും അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ച് കൊ​ണ്ടാ​ണ് ക​ല​ണ്ട​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ​ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​താ​ദ്യ​മാ​യ​ല്ല ഈ ​അ​ധ്യാ​പ​ക​ന്‍ ക​ല​ണ്ട​ര്‍ ഒ​രു​ക്കു​ന്ന​ത്. 1975-ലെ ​പ്ര​ഥ​മ ലോ​ക​ക​പ്പ് മു​ത​ല്‍ 2015 വ​രെ​യു​ള്ള ലോ​ക ചാ​മ്പ്യ​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി 2019-ലും ​വ​സ്ഷ്ഠ് ക്രി​ക്ക​റ്റ് ക​ല​ണ്ട​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍​ക്ക​റി​നെ കു​റി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഗ്ര​ന്ഥ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ച്ചി​ന്‍ ഗാ​ല​റി എ​ന്ന പേ​രി​ല്‍ ഒ​രു ഗ്ര​ന്ഥാ​ല​യം ത​ന്നെ​യു​ണ്ട്.