ച​ക്കി​ട്ട​പാ​റ വാ​ട്ട​ർ അ​ഥോ​റി​റ്റി ടാ​ങ്കി​ന്‍റെ ചോ​ർ​ച്ച അ​ട​ച്ചു
Saturday, January 23, 2021 12:23 AM IST
ച​ക്കി​ട്ട​പാ​റ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ച​ക്കി​ട്ട​പാ​റ കൊ​ത്തി​യ​പാ​റ​യി​ലെ ടാ​ങ്കി​ന്‍റെ ചോ​ർ​ച്ച അ​ട​ച്ചു. ര​ണ്ടാ​ഴ്ച​യാ​യി തു​ട​ർ​ന്ന ചോ​ർ​ച്ച​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. പ്ര​ശ്നം വ്യാ​ഴാ​ഴ്ച ദീ​പി​ക​യി​ൽ ചോ​ർ​ച്ച​യു​ടെ ചി​ത്രം സ​ഹി​തം വാ​ർ​ത്ത​യാ​യി. ഇ​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ടു. അ​ന്നു വൈ​കു​ന്നേ​രം ആ​റോ​ടെ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ​ത്തി ചോ​ർ​ച്ച പ​രി​പൂ​ർ​ണ്ണ​മാ​യി അ​ട​ക്കു​ക​യാ​യി​രു​ന്നു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന മ​ത്സ്യ​വ​കു​പ്പ് കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളും ര​ക്ഷി​താ​ക്ക​ള്‍ മ​ര​ണ​പ്പെ​ട്ട നി​രാ​ലം​ബ​രു​മാ​യി വി​ദ്യ​ര്‍​ത്ഥി​ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 25. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0495 2383780.