കാ​ർ​ഷി​ക വി​ള​ക​ളു​ടെ മോ​ഷ​ണം ത​ട​യും: ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി
Saturday, January 23, 2021 12:23 AM IST
വി​ല​ങ്ങാ​ട്: മേ​ഖ​ല​യി​ൽ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മോ​ഷ​ണം എ​ന്ത് വി​ല കൊ​ടു​ത്തും ത​ട​യു​മെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​ഖ്യാ​പി​ച്ചു. മോ​ഷ്ടാ​ക്ക​ളെ​യും മോ​ഷ​ണ മു​ത​ലു​ക​ൾ വി​ൽ​ക്കാ​നും ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ തു​റ​ന്ന് കാ​ട്ടു​മെ​ന്നും വി​ല​ങ്ങാ​ട് ടൗ​ണി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി സ​മി​തി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സം​ര​ക്ഷ​ണ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​രി​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട്ടാ​ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ൽ​മ രാ​ജു, മെം​ബ​ർ​മാ​രാ​യ ച​ന്ദ്ര​ബാ​ബു, ഷാ​ജു പ്ലാ​ക്ക​ൽ, ജാ​ൻ​സി അ​ൽ​ഫോ​ൻ​സ, രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ രാ​ജു അ​ല​ക്സ്, ബാ​ല​ൻ മാ​മ്പ​റ്റ, ബി​നീ​ഷ്, ആ​ന്‍റ​ണി ഈ​രൂ​രി, കെ.​വി. ജോ​ബ്, സി.​വി. മൊ​യ്തീ​ൻ ഹാ​ജി, സു​നി​ൽ കു​മാ​ർ, ഷീ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.