ക​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ട​ര​വ​യ​സു​കാ​ര​ന്‍ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു
Friday, January 22, 2021 11:16 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി കാ​ക്ക​വ​യ​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ഓം​പ്ര​കാ​ശ്-​ര​ജ്ന ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ മ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​നീ​ഷി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കി​ണ​റ്റി​ല്‍ വീ​ണ നി​ല​യി​ല്‍ 11ന് ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ കി​ണ​റ്റി​ല്‍ നി​ന്നും പു​റ​ത്തെ​ത്തി​ച്ച് താ​മ​ര​ശേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. താ​മ​ര​ശേ​രി പോ​ലീ​സ് ഇ​ന്‍​ക്വി​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.