അ​മി​താ​ഹ്ളാ​ദ​മി​ല്ലാ​തെ കും​ഭ
Friday, January 22, 2021 12:40 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ക​ർ​ഷ​ക പു​ര​സ്കാ​ര​ത്തി​നു അ​ർ​ഹ​യാ​യി എ​ന്ന​റി​ഞ്ഞി​ട്ടും അ​മി​താ​ഹ്ളാ​ദ​മി​ല്ലാ​തെ കും​ഭ. പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും എ​ന്നാ​ൽ അ​മി​താ​ഹ്ളാ​ദ​മി​ല്ലെ​ന്നും കും​ഭ പ​റ​ഞ്ഞു. ശ​രീ​രം പാ​തി ത​ള​ർ​ന്നി​ട്ടും മ​ണ്ണു​മാ​യി മ​ല്ല​ടി​ക്കു​ന്ന ഗോ​ത്ര​വ​നി​ത​യാ​ണ് എ​ഴു​പ​തു​കാ​രി​യാ​യ കും​ഭ.
കു​ഞ്ഞാ​യി​രി​ക്കു​ന്പോ​ൾ പോ​ളി​യോ ബാ​ധി​ച്ചു ത​ള​ർ​ന്ന​താ​ണ് കും​ഭ​യു​ടെ അ​ര​യ്ക്കു​താ​ഴെ ശ​രീ​രം. വ​ള​ർ​ന്ന​പ്പോ​ൾ കും​ഭ​യു​ടെ മ​ന​സു ത​ള​ർ​ന്നി​ല്ല. അ​വ​ർ കൃ​ഷി​യെ സ്നേ​ഹി​ച്ചു. കൈ​ക​ൾ കു​ത്തി നി​ര​ങ്ങി​നീ​ങ്ങി പാ​ട​ത്തും പ​റ​ന്പി​ലും കൃ​ഷി ചെ​യ്തു. ആ​ർ​ക്കും ബാ​ധ്യ​ത​യാ​ക​രു​തെ​ന്ന ദൃ​ഢ​നി​ശ്ച​യ​മാ​ണ് കും​ഭ​യെ ഉ​ശി​ര​ൻ പോ​രാ​ളി​യാ​ക്കി​യ​ത്. ഒ​രു കൈ ​നി​ല​ത്തു​കു​ത്തി മ​റ്റേ കൈ​യി​ൽ തൂ​ന്പ​യെ​ടു​ത്താ​ണ് കും​ഭ മ​ണ്ണി​ൽ ആ​ഞ്ഞു​കി​ള​യ്ക്കു​ന്ന​ത്. മ​ണ്ണ് കും​ഭ​യെ ച​തി​ക്കു​ന്നു​മി​ല്ല. അ​വ​ർ തൊ​ടു​ന്ന​തെ​ല്ലാം പൊ​ന്ന്. കു​റ​ച്ചു​കാ​ല​മാ​യി അ​ർ​ബു​ദ​ത്തോ​ടും പൊ​രു​തി​യാ​ണ് കും​ഭ​യു​ടെ ജീ​വി​ത​യാ​ത്ര. അ​ർ​ബു​ദ​ത്തി​നു മു​ന്നി​ലും സു​ല്ലു​പ​റ​യാ​ൻ കും​ഭ ത​യാ​റ​ല്ല. അ​നു​ക​ന്പ​യു​മാ​യി വ​രു​ന്ന​വ​ർ​ക്കു മു​ന്നി​ൽ പു​ഞ്ചി​രി പൊ​ഴി​ക്കു​ക​യാ​ണ് അ​വ​ർ.