ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ മാ​ലി​ന്യം ത​ള്ളി: ഗ്രാ​മപ​ഞ്ചാ​യ​ത്ത് പി​ഴ ചു​മ​ത്തി
Thursday, January 21, 2021 12:24 AM IST
താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്‍​വ​ശ​ത്ത് മാ​ലി​ന്യം ത​ള്ളി​യ വ്യ​ക്തി​ക്കെ​തി​രെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പി​ഴ ചു​മ​ത്തി. വെ​ഴു​പ്പൂ​ര്‍ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 14-ാം തി​യ്യ​തി രാ​വി​ലെ ഇ​ദ്ദേ​ഹം ടൗ​ണി​ല്‍ റോ​ഡ​രു​കി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ ദൃ​ശ്യം മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​സ​മീ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കു​റ്റ​ക്കാ​ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.