ര​ണ്ട് ബൈക്കു​ക​ൾ മോ​ഷ​ണം പോ​യി
Wednesday, January 20, 2021 12:15 AM IST
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​വു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും ര​ണ്ട് ബു​ള്ള​റ്റു​ക​ൾ മോ​ഷ​ണം പോ​യി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചോ​ണാ​ട് സ്വ​ദേ​ശി ജാ​ഷി​ദി​ന്‍റെ 2020 മോ​ഡ​ൽ കെ​എ​ൽ 57 വി 4479 ​ന​മ്പ​ർ ബു​ള്ള​റ്റും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പ​ച്ച​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ നാ​സ​റി​ന്‍റെ 2019 മോ​ഡ​ൽ കെ​എ​ൽ 57 യു 9763 ​ന​മ്പ​ർ ബു​ള്ള​റ്റു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യ​ത്.

ജ്വ​ല്ല​റി​യു​ടെ ചു​മ​ർ തു​ര​ന്ന് മോ​ഷ​ണം

കു​റ്റ്യാ​ടി: ക​ക്ക​ട്ടി​ൽ, കൈ​വേ​ലി റോ​ഡി​ന് സ​മീ​പ​ത്തെ എ​ആ​ർ ജ്വ​ല്ല​റി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ത്തി. ഏ​ക​ദേ​ശം അ​ഞ്ഞൂ​റ് ഗ്രാ​മി​ന​ടു​ത്ത് തൂ​ക്ക​മു​ള്ള വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി​യി​ൽ. ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ചു​മ​ർ തു​ര​ന്നാ​യി​രു​ന്നു മോ​ഷ​ണം. കു​റ്റ്യാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.