അ​ന്യ സം​സ്ഥാ​ന ലോ​ട്ട​റി​ക്കെ​തി​രെ നി​ൽ‌​പ്പു സ​മ​രം ന​ട​ത്തി
Wednesday, January 20, 2021 12:15 AM IST
കോ​ഴി​ക്കോ​ട്: അ​ന്യ സം​സ്ഥാ​ന ബി​നാ​മി ചൂ​താ​ട്ട ലോ​ട്ട​റി​യു​ടെ ക​ട​ന്നു​വ​ര​വി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കി ഹൈ​കോ​ട​തി വി​ധി വ​ന്ന കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യം ഇ​ര​ന്നു വാ​ങ്ങി​യ​താ​ണ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജീ​വ​ൻ. അ​ന്യ സം​സ്ഥാ​ന ബി​നാ​മി ചൂ​താ​ട്ട ലോ​ട്ട​റി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് (ഐ​എ​ൻ​ടി​യു​സി) കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന നി​ൽ​പ്പു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ ലാ​ഭ വി​ഹി​തം നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വി​നി​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ന്യ​സം​സ്ഥാ​ന ലോ​ട്ട​റി മു​ത​ലാ​ളി​മാ​ർ ലാ​ഭം അ​വ​രു​ടെ സ്വ​ന്തം കീ​ശ​യി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഷാ​ജി, സേ​തു​മാ​ധ​വ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​യി​ലാ​ണ്ടി, പ​ത്മ​നാ​ഭ​ൻ താ​മ​ര​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.