ന​രി​ക്കു​നി​യി​ലെ ജ്വ​ല്ല​റി മോ​ഷ​ണം: ര​ണ്ടു പേ​ര്‍​കൂ​ടി പി​ടി​യി​ല്‍
Wednesday, January 20, 2021 12:15 AM IST
താ​മ​ര​ശേ​രി: ന​രി​ക്കു​നി​യി​ല്‍ ജ്വ​ല​റി​യു​ടെ പൂ​ട്ടു ത​ക​ര്‍​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. ബാ​ലു​ശേ​രി പ​ന​ങ്ങാ​ട് മു​രി​ങ്ങ​നാ​ട്ട്ചാ​ലി​ല്‍ അ​ഭി​ന​ന്ദ് (18), കു​റ്റി​ക്കാ​ട്ടൂ​ര്‍ മ​ക്കി​നി​യാ​ട്ട്താ​ഴീ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെ​യു​മാ​ണ് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ഇ.​പി. പ്രി​ഥി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്.
2020 ന​വം​ബ​ര്‍ 24ന് ​ന​രി​ക്കു​നി​യി​ല്‍ ത​നി​മ ജ്വ​ല​റി​യു​ടെ പൂ​ട്ടു ത​ക​ര്‍​ത്ത് 11 പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​ന്നേ​കാ​ല്‍ കി​ലോ വെ​ള്ളി​യും ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. കേ​സി​ല്‍ ഇ​രി​ട്ടി സ്വ​ദേ​ശി രാ​ജേ​ഷ്, കു​റ്റ്യാ​ടി അ​നി​ല്‍ കു​മാ​ർ, മ​ണ്ണൂ​ര്‍ ശ​ബ​രീ​ഷ്, ബേ​പ്പൂ​ര്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ടു​വ​ള്ളി ഇ​ന്‍​സ്‌​പെ​ക​ര്‍ പി. ​ച​ന്ദ്ര​മോ​ഹ​ൻ, എ​സ്‌​ഐ എ. ​സാ​യൂ​ജ് കു​മാ​ര്‍, ക്രൈം​സ്‌​ക്വാ​ഡ് എ​സ്‌​ഐ​മാ​രാ​യ രാ​ജീ​വ് ബാ​ബു, വി.​കെ. സു​രേ​ഷ്, എ​എ​സ്‌​ഐ ഷി​ബി​ല്‍ ജോ​സ​ഫ്, അ​ബ​ദു​ള്‍ റ​ഷീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.