ആ​ര്‍​ടി​ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് നടത്തി
Monday, January 18, 2021 11:52 PM IST
താ​മ​ര​ശേ​രി: ഓ​ട്ടോ-​ടാ​ക്‌​സി ലൈ​റ്റ് മോ​ട്ടോ​ര്‍​സ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ടു​വ​ള്ളി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഡീ​സ​ല്‍ ഓ​ട്ടോ സ​ര്‍​വീ​സ് നി​ര്‍​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക, ജി​പി​എ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വി​ല്‍ നി​ന്നും പ​ഴ​യ വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക, കോ​വി​ഡ് പ​രി​ഗ​ണി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ല്‍​കു​ന്ന എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കും 2021 മാ​ര്‍​ച്ച് 31 വ​രെ കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കെ അ​തി​നി​ട​യി​ല്‍ ഫൈ​ന്‍ ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്.
ധ​ര്‍​ണ ഓ​ട്ടോ-​ടാ​ക്‌​സി ലൈ​റ്റ് മോ​ട്ടോ​ര്‍​സ് വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​മ്മു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ. ​ദി​നേ​ശ​ന്‍, സി. ​പ്ര​മോ​ദ്, ആ​രി​ഫ് പെ​രു​മ​ണ്ണ, കെ. ​ബാ​ബു, എം. ​സു​ബാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.