ബീ​ച്ചാ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ഇ​ത​ര ചി​കി​ത്‌​സ​ക​ള്‍ പു​നരാ​രം​ഭി​ക്ക​ണം; എം.​കെ. രാ​ഘ​വ​ന്‍ എം​പി
Sunday, January 17, 2021 11:07 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡി​ന് പു​റ​മേ മ​റ്റ് രോ​ഗ​ങ്ങ​ള്‍​ക്കും ചി​കി​ത്‌​സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ ക്ര​മീ​ക​രി​ച്ച​തി​നാ​ല്‍ ഇ​ത​ര രോ​ഗി​ക​ളു​ടെ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​റ്റ് ചി​കി​ത്‌​സ സൗ​ക​ര്യ​ങ്ങ​ള്‍ നി​ര്‍​ത്തി​യ​ത്. മ​ര​ണ നി​ര​ക്ക് താ​ര​ത​മ്യേ​ന കൂ​ടി​യ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള വി​ദ​ഗ്ധ ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ​ക​ളും താ​ര​ത​മ്യേ​ന മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞ കോ​വി​ഡി​ന്‍റെ പേ​രി​ൽ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.
പൂ​ര്‍​ണ്ണ​തോ​തി​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ചി​കി​ത്‌​സ തേ​ടി എ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്ന കാ​ര്യം എം​പി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മ്പ​ത്തി​ക ത​ക​ർ​ച്ച കാ​ര​ണം സാ​ധാ​ര​ണ​ക്കാ​ർ രോ​ഗ​ങ്ങ​ൾ വ​രു​ന്ന​തി​നെ ഭ​യ​പ്പാ​ടോ​ടെ കാ​ണു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. 2020 മാ​ർ​ച്ച് മു​ത​ൽ വി​ളി​ച്ചു ചേ​ർ​ക്കാ​ത്ത മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ൾ കൂ​ടു​ത​ൽ ത​വ​ണ​ക​ളാ​യി വി​ളി​ച്ച് ചേ​ർ​ക്ക​ണം. ഭി​ന്ന ശേ​ഷി​ക്കാ​ർ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്.
ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന നി​ര​ക്ക് കൊ​ടു​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്‌​സ തേ​ടാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി അ​തീ​വ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും എം​പി ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.