ഗൃ​ഹസ​മ്പ​ർ​ക്ക സാ​ന്ത്വ​ന സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി
Saturday, January 16, 2021 12:34 AM IST
കു​റ്റ്യാ​ടി: ലോ​ക പാ​ലീ​യേ​റ്റി​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​രു​തോ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത്, ഡോ. ​ഇ.​വി. ആ​ന​ന്ദ​ൻ, ഡോ. ​ജി.​എ​സ്. സു​ഗേ​ഷ് എ​ന്നി​വ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും നേ​തൃ​ത്ത്വ​ത്തി​ൽ സാ​ന്ത്വ​ന സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി. പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം കി​ട​പ്പ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി ചി​കി​ത്സ​യും മ​രു​ന്നു​ക​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ൽ​കു​ക​യാ​യി​രു​ന്നു.

പൂ​ർ​ണ്ണ​മാ​യും കി​ട​പ്പി​ലാ​യ പ​ത്തി​ല​ധി​കം രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലാ​ണ് സാ​ന്ത്വ​ന സ​ന്ദേ​ശ​വു​മാ​യി പാ​ലി​യേ​റ്റീ​വ് സം​ഘം എ​ത്തി​യ​ത്. മ​രു​തോ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ അ​ശോ​ക​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​പി. ബാ​ബു​രാ​ജ്, എ​ച്ച്ഐ ഇ. ​വി​നോ​ദ് , പി. ​ര​ജി​ലേ​ഷ്, വി.​പി. റീ​ന, ജെ​എ​ച്ച്ഐ സി.​ടി. ത്യേ​സ്യ, ക​മ്മ്യൂ​ണി​റ്റി നേ​ഴ്സ് സു​മ​തി പ​വി​ത്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.