വ്യാ​ജ പ്രൊ​ഫൈൽ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യയാൾ പിടിയിൽ
Saturday, January 16, 2021 12:34 AM IST
കൊ​യി​ലാ​ണ്ടി: കു​ട്ടി​ക​ളു​ടെ ഫോ​ട്ടൊ പ്രൊ​ഫൈ​ൽ നി​ർ​മ്മി​ച്ച് ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ണം ത​ട്ടി​യ ആ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​നൂ​ർ തൂ​വ്വ​ക്കു​ന്ന് മു​ജ്ത​ബ (27) കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചെ​റി​യ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ ഫോ​ട്ടൊ ദു​രു​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി​യ​തി​ന് ആ​റ് മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​യാ​ൾ മു​ൻ​പും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്.