തീ​രു​മാ​ന​ത്തി​ൽ നി​ന്നു പ്ര​സാ​ർ​ഭാ​ര​തി പി​ന്തി​രി​യ​ണം: സം​ര​ക്ഷ​ണ സ​മി​തി
Monday, November 30, 2020 11:17 PM IST
മ​ഞ്ചേ​രി: ആ​കാ​ശ​വാ​ണി​യു​ടെ മ​ഞ്ചേ​രി എ​ഫ്എം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ വെ​റും ആ​ശ്രി​ത നി​ല​യ​ങ്ങ​ളാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നു പ്ര​സാ​ർ​ഭാ​ര​തി പി​ന്തി​രി​യ​ണ​മെ​ന്ന് മ​ഞ്ചേ​രി എ​ഫ്എം നി​ല​യം സം​ര​ക്ഷ​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പേ​രി​നു മാ​ത്രം അ​ത​തു നി​ല​യ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കാം. പ​ക്ഷേ, അ​വ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ൽ നി​ന്നാ​യി​രി​ക്കും. മ​റ്റു നി​ല​യ​ങ്ങ​ൾ​ക്ക് റി​ലേ ചെ​യ്യാ​നു​ള്ള അ​വ​കാ​ശം മാ​ത്ര​മാ​ണു​ണ്ടാ​കു​ക. മ​ഞ്ചേ​രി നി​ല​യ​ത്തി​ന്‍റെ പേ​ര് ’റെ​യി​ൻ​ബോ’ എ​ന്ന് മാ​റ്റു​വാ​നു​മാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലു​ണ്ടാ​യ തീ​രു​മാ​നം. ഇ​തു അ​ടി​യ​ന്തി​ര​ഘ​ട്ട​ങ്ങ​ളി​ൽ ഗ്രാ​മീ​ണ ജ​ന​ങ്ങ​ൾ​ക്കു ആ​കാ​ശ​വാ​ണി ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്കു വ​രെ വി​ഘ്നം സൃ​ഷ്ടി​ക്കും. പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ൻ​മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും പ​ര​സ്യ​പ്ര​തി​നി​ധി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നാ​താ​ണെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. ജ​യ​പ്ര​കാ​ശ് കാ​ന്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വേ​ണു​ഗോ​പാ​ൽ വ​ട​യ​ക്ക​ള​ത്തി​ൽ, എ​ൻ.​മു​ഹ​മ്മ​ദ്, ശാ​ന്തി പ്ര​യാ​ഗ, ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.