25 നോ​ന്പാ​ച​ര​ണ​ത്തി​ന് ഇ​ന്നു തു​ട​ക്കം
Monday, November 30, 2020 11:17 PM IST
നി​ല​ന്പൂ​ർ: ക്രി​സ്മ​സി​നു വ​ര​വേ​റ്റു ക്രൈ​സ്ത​വ സ​മൂ​ഹം ഇ​ന്നു മു​ത​ൽ 25 വ​രെ നോ​ന്പ് ആ​ച​രി​ക്കും.
ഉ​പ​വാ​സ​മെ​ടു​ത്തും ഭ​വ​ന​ങ്ങ​ളി​ലും ദേ​വാ​ല​യ​ങ്ങ​ളി​ലും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്തു​മാ​ണ് നോ​ന്പാ​ച​ര​ണം.
ഏ​റെ പ്ര​ത്യാ​ശ​യോ​ടെ യേ​ശു​ദേ​വ​ന്‍റെ തി​രു​പി​റ​വി​യു​ടെ സ​ന്ദേ​ശ​വു​മാ​യി ക്രൈ​സ്ത​വ സ​മൂ​ഹം നോ​ന്പ് ആ​ച​ര​ണ​ത്തി​നു ഒ​രു​ങ്ങി ക​ഴി​ഞ്ഞ​താ​യി നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നോ​യ് ക​ള​പ്പു​ര​ക്ക​ൽ പ​റ​ഞ്ഞു.
ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കും. ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കു ഇ​ട​വ​ക വി​കാ​രി​മാ​ർ നേ​തൃ​ത്വം ന​ൽ​കും.
യേ​ശു​ദേ​വ​ന്‍റെ വ​ര​വ​റി​യി​ച്ച് വീ​ടു​ക​ളി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ന​ക്ഷ​ത്ര​ങ്ങ​ൾ ഇ​ടം പി​ടി​ക്കും. പു​ൽ​ക്കൂ​ടു​ക​ളും ക്രി​സ്മ​സ് ട്രീ​ക​ളും ഒ​രു​ങ്ങും.