ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ ന​ശി​പ്പി​ച്ച സം​ഭ​വം: കോ​ണ്‍​ഗ്ര​സി​ന്‍റേത് രാ​ജി നാ​ട​കമെന്ന്
Saturday, November 28, 2020 11:22 PM IST
നി​ല​ന്പൂ​ർ: ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റേ​ത് രാ​ജി നാ​ട​ക​മാ​ണെ​ന്ന് ഇ​ട​തു​മു​ന്ന​ണി തി​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വീ​ന​ർ എ​ൻ.​വേ​ലു​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി. നി​ല​ന്പൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ന്ന് ത​ന്നെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നി​ല്ല. അ​ന്ന് വി​ത​ര​ണം ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത് പ​ല കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പൂ​ഴ്ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ തെര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി വോ​ട്ട് സ്വാ​ധീ​നി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലാ​കെ ച​ർ​ച്ച​യാ​യ സം​ഭ​വ​ത്തി​ൽ നി​ന്ന് ഒ​രു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്രം രാ​ജി​വെ​ച്ച് ഒ​ഴി​യാ​നാ​വി​ല്ല. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട മൂ​ന്ന് പേ​ർ ഇ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്. അ​വ​ർ തി​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് മാ​റി നി​ൽ​ക്ക​ണ​മെ​ന്നും വേ​ലു​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.