വി​മ​ത പ്ര​വ​ർ​ത്ത​നം: ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്കി
Saturday, November 28, 2020 11:21 PM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ മു​ന്ന​ണി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ഹ​മീ​ദ​ലി അ​ട​ക്കം മൂ​ന്നു പേ​രെ​യാ​ണ് പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ചോ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡാ​യ ക​ല്ലാ​മൂ​ല​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക്ക് എ​തി​രെ റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി​യെ നി​ർ​ത്തി മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് മു​സ്ലിം ലീ​ഗ് ന​ട​പ​ടി എ​ടു​ത്ത​ത്.

മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം കൗ​ണ്‍​സി​ല​റും മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സി.​എം.​ഹ​മീ​ദ​ലി, ലീ​ഗ് വാ​ർ​ഡ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ന​സീ​ബ് പി​ലാ​ക്കാ​ട​ൻ, എ​ൻ.​ഹൈ​ദ​രാ​ലി എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്.

സം​സ്ഥാ​ന മു​സ്ലിം ലീ​ഗ് അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് പി ​ഹം​സ കു​ഞ്ഞാ​പ്പു, സെ​ക്ര​ട്ട​റി എം.​എ.​ഹ​മീ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​മെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.