പ്ര​സ​ന്‍റേഷൻ സ്കൂ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം
Saturday, November 28, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും വോ​ട്ടെ​ണ്ണ​ലും പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ​ന്‍റേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 152 വാ​ർ​ഡു​ക​ളി​ലാ​യി 296 ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ഇ​ത്ര​യും ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സന്‍റേഷ​ൻ സ്കൂ​ളി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്യും.​വോ​ട്ടെ​ടു​പ്പി​നു ശേ​ഷം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ്ര​സ​ന്‍റേ​ഷ​ൻ സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കു​ന്ന സ്ട്രോം​ഗ് മു​റി​ക​ളി​ൽ സൂ​ക്ഷി​ക്കും.

എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 17 ഡി​വി​ഷ​നു​ക​ളി​ലെ​യും വോ​ട്ടു​ക​ൾ ഇ​വി​ടെ​യാ​യി​രി​ക്കും എ​ണ്ണു​ക. സ്ട്രോം​ഗ് റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പോ​ലീ​സും ചു​മ​ത​ല​യു​ള്ള ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും സ്കൂ​ളി​ലെ ക്ലാ​സ് മു​റി​ക​ൾ പ​രി​ശോ​ധി​ച്ചു. എ​ട്ട് സ്ട്രോം​ഗ്് റൂ​മു​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​ക്കു​ക. ഗ​വ​ണ്‍​മെ​ന്‍റ്് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം.