കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ലം പ​ണി​യു​ന്ന​തു ഇ​ട​തു​പാ​ള​യ​ത്തി​ലേ​ക്ക്: ബി​ജെ​പി
Friday, November 27, 2020 11:06 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്പോ​ൾ മു​സ്ലിം​ലീ​ഗി​നെ ഇ​ട​തു​പാ​ള​യ​ത്തി​ൽ കെ​ട്ടാ​നു​ള്ള അ​ണി​യ​റ നീ​ക്ക​മാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി ന​ട​ത്തു​ന്ന​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ്.​ജി.​വാ​ര്യ​ർ. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ഇ​രു മു​ന്ന​ണി​ക​ളും ത​മ്മി​ൽ ന​ട​ത്തു​ന്ന അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്ട്രീ​യം മ​റ​നീ​ക്കി പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.
സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത് കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ലെ മു​റി​വു​ണ​ങ്ങു​ന്ന​തി​നു മു​ന്പു​ത​ന്നെ അ​തി​ന്‍റെ കാ​ര​ണ​ക്കാ​രാ​യ​വ​ർ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​ത് നാം ​ക​ണ്ടു. അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു​ള്ള സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ഫൈ​ന​ലി​ൽ വി​ജ​യി​ച്ച് എ​ൻ​ഡി​എ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ.സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​മേ​ശ് കോ​ട്ട​യ​പ്പു​റ​ത്ത്, എ. ​ശി​വ​ദാ​സ​ൻ, സി.​പി മ​നോ​ജ്, മു​ര​ളി​ധ​ര​ൻ ക​ണ്ണ​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.