സ്ഥാ​നാ​ർ​ഥി​ക്കു മാ​റ്റ​മി​ല്ല: പ​ക്ഷേ ചി​ഹ്നം മാ​റി
Thursday, November 26, 2020 11:44 PM IST
നി​ല​ന്പൂ​ർ: സ്ഥാ​നാ​ർ​ഥി മാ​റി​യി​ല്ല, പ​ക്ഷേ ചി​ഹ്നം മാ​റി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡാ​യ ആ​ന​പ്പാ​റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യ​ൻ കാ​രേ​രി​ക്കാ​ണ് ഈ ​കൗ​തു​ക മാ​റ്റ​മു​ണ്ടാ​യ​ത്. യുഡി​എ​ഫ.് ധാ​ര​ണ പ്ര​കാ​രം ആ​ന​പ്പാ​റ മു​സ്ലീം ലീ​ഗി​നാ​യി​രു​ന്നു. അ​വ​ര​വി​ടെ ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി വി​ജ​യ​ൻ കാ​രേ​രി​യെ തീ​രു​മാ​നി​ച്ചു. അ​ത​നു​സ​രി​ച്ച് വി​ജ​യ​ന് വേ​ണ്ടി കോ​ണി ചി​ഹ്ന​ത്തി​ലു​ള്ള പോ​സ്റ്റ​റുക​ൾ ത​യാ​റാ​ക്കി വാ​ർ​ഡി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​തി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ, പി​ന്നീ​ടാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തു​കൊ​ണ്ടു​ള്ള തീ​രു​മാ​നം തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേതാ​യി വ​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് ചാ​ലി​യാ​റി​ൽ മ​റ്റെ​വി​ടേ​യും പ​ട്ടി​ക​വ​ർ​ഗ സ്ഥാ​നാ​ർ​ഥി​യി​ല്ല.
ആ​ന​പ്പാ​റ​യി​ൽ ജ​യി​ക്കു​ന്ന​വ​രാ​കും പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ്. ലീഗി​ന്‍റെ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചാ​ൽ മ​റ്റ് വാ​ർ​ഡു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​ത് ക്ഷീ​ണ​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്ര​കാ​രം വി​ജ​യ​നെ യു​ഡി​എ​ഫ്. സ്വ​ത​ന്ത്ര​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.
കോ​ണി ചി​ഹ്നം കു​ട ചി​ഹ്ന​ത്തി​ന് വ​ഴി മാ​റി. കോ​ണി ചി​ഹ്ന​ത്തി​ൽ വോ​ട്ട് തേ​ടി​യ വി​ജ​യ​ൻ ഇ​പ്പോ​ൾ കു​ട ചി​ഹ്ന​ത്തി​ലാ​ണ് വോ​ട്ട് തേ​ടു​ന്ന​ത്.
വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​ർ​ക്കും ഇ​ത് കൗ​തു​ക​മാ​യി മാ​റി. ഒ​രു തി​ര​ഞ്ഞെ​ടു​പ്പി​ൽ
ര​ണ്ട് ചി​ഹ്ന​ത്തി​ൽ വോ​ട്ട് തേ​ടാ​ൻ അ​പൂ​ർ​വ അ​വ​സ​ര​മാ​ണ് വി​ജ​യ​ൻ കാ​രേ​രി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.