പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം നടത്തി
Thursday, November 26, 2020 11:42 PM IST
നി​ല​ന്പൂ​ർ: വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​നം പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.
ജി​ല്ലാ​ത​ല സി​വി​ൽ ഡി​ഫെ​ൻ​സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ്ര​ഥ​മ ശു​ഷ്രൂ​ഷ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ഷി​നാ​സ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ സ​ർ​ജ​ൻ ഡോ.​കെ.​അ​ബ്ദു​റ​ഹീം സ​ഹ​പ​രി​ശീ​ല​ക​നാ​യി. നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​ക്ക് കീ​ഴി​ലു​ള്ള വൊ​ള​ന്‍റി​യ​ർ​മാ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.