ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കാട്ടാനയിറ​ങ്ങി; ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ, നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു
Thursday, November 26, 2020 11:42 PM IST
മ​ന്പാ​ട്:​ മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് കാ​ട്ടാ​ന ഇ​റ​ങ്ങി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്തു. ഓ​ഫീ​സി​ൽ പ​ത്രം ഇ​ടാ​ൻ എ​ത്തി​യ കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യാ​ണ് കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന് നീ​ങ്ങി​യ ആ​ന പ​ള്ളി​ക്കു​ന്ന് ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ന​യ​ൻ​കു​ന്ന് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ലും ആ​ന നാ​ശം വി​ത​ച്ചു. മ​ധു​ര​ക്ക​റി​യ​ൻ അ​ബ്ദു​ള്ള​യു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ക​ടം വാ​ങ്ങി​യും ലോ​ണെ​ടു​ത്തു​മാ​ണ് എ​ട്ട് ഏ​ക്ക​റോ​ളം പാ​ട്ട​കൃ​ഷി ചെ​യ്യു​ന്ന​തെ​ന്നും ആ​ന കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ച​താ​യും അ​ബ്ദു​ള്ള പ​റ​ഞ്ഞു. പ​ള്ളി​ക്കു​ന്ന് പാ​ട​ത്തി​ലൂ​ടെ​യാ​ണ് ആ​ന തി​രി​ച്ച് പോ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് ആ​ന എ​ത്തി​യ​ത്.
നി​ല​ന്പൂ​ർ എ​സ്ഐ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം എ​ത്തി ജ​ന​ങ്ങ​ൾ​ക്ക് മു​ൻ​ക​രു​ത​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. പോ​ലീ​സ് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് റാ​പ്പി​ഡ് ഫോ​ഴ്സ് ഓ​ഫീ​സ​ർ രാ​ജീ​വ് പാ​ന്പ​ല​ത്, ജി​നോ, റാ​പ്പി​ഡ്സേ​ന​അം​ഗ​ങ്ങ​ളാ​യ വി​പി​ൻ, അ​ബ്ദു​ൽ​ക​രീം തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി. ആ​ദ്യ​മാ​യാ​ണ് ഈ ​ഭാ​ഗ​ത്ത് ആ​ന എ​ത്തു​ന്ന​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.