പ്ര​ചാ​ര​ണസാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്തു
Thursday, November 26, 2020 11:42 PM IST
എ​ട​ക്ക​ര: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്തു. എ​ട​ക്ക​ര, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​ണ് എ​ടു​ത്തു മാ​റ്റി​യ​ത്. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ വ​ര​ച്ച ചി​ഹ്ന​ങ്ങ​ൾ മ​റ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
നി​ല​ന്പൂ​ർ പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി.​ടി. മു​ഹ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​ക​പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന സ​മി​തി അം​ഗ​ങ്ങ​ളാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. മാ​തൃ​ക​പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സി.​ടി. മു​ഹ്സി​ൻ പ​റ​ഞ്ഞു.
റോ​ഡു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പൊ​തു ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കോടി​തോ​ര​ണ​ങ്ങ​ൾ, നോ​ട്ടീ​സു​ക​ൾ, എ​ഴു​ത്തു​ക​ൾ എ​ന്നി​വ അ​ത​ത് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും നീ​ക്കം ചെ​യ്യ​ണം.