ബൈ​ക്ക് മോ​ഷ​ണം: ആ​റു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, November 26, 2020 11:42 PM IST
താ​നൂ​ർ: ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​ക്കി​യ സ​ഹോ​ദ​ര​ൻ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ താ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ അ​ട​ക്കം ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ർ​മ​ൻ ക​ട​പ്പു​റം സ്വ​ദേ​ശി​വാ​ടി​ക്ക​ൽ റി​സ്വാ​ൻ എ​ന്ന ആ​ന്പൂ​ര്(18), എ​ട​ക്ക​ട​പ്പു​റം ആ​ലി​ക്കാ​ക്കാ​ന്‍റെ പു​ര​ക്ക​ൽ ഷ​റ​ഫു​ദീ​ൻ(18), കോ​ർ​മ​ൻ ക​ട​പ്പു​റം ചോ​യി​ന്‍റെ പു​ര​ക്ക​ൽ അ​ഫ്സ​ർ എ​ന്ന അ​ർ​ബാ​ബ് (23), അ​ഞ്ചു​ടി സ്വ​ദേ​ശി​ക​ളാ​യ ചെ​റി​യ മൊ​യ്തീ​ൻ​ക്കാ​ന​ക​ത്ത് മു​ഹ​മ്മ​ദ് അ​ദ്നാ​ൻ(19), അ​സ്ക​ർ (21), പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു താ​നൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​നക്കി​ട​യി​ലാ​ണ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ക്ക​ട​ത്തൂ​ർ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ വ​ട്ട​ത്താ​ണി​യി​ലെ ഭാ​ര്യാ​വീ​ട്ടി​ൽ മു​റ്റ​ത്തു​നി​ർ​ത്തി​യി​ട്ടി​രു​ന്ന കെഎൽ10 പി 5035 ​സ്പ്ലെ​ൻ​ഡ​ർ മോ​ട്ടോ​ർ സൈ​ക്കി​ൾ, പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി സു​ധീ​ശ​ൻ താ​മ​സി​ക്കു​ന്ന അ​ട്ട​ത്തോ​ടി​നു സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കെഎ​ൽ 16 ഡി 236 ​സ്പ്ലെ​ൻ​ഡ​ർ മോ​ട്ടോ​ർ സൈ​ക്കി​ൾ എ​ന്നി​വ​യാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.
ലോ​ക്ക് പൊ​ട്ടി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്താ​റു​ള്ള​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ മ​റ്റു ആ​ളു​ക​ളു​ണ്ടാേ​യെ​ന്നു അ​ന്വേ​ഷി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സി​ഐ പ്ര​മോ​ദ്, എ​സ്ഐ എ​ൻ. ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ ഗി​രീ​ഷ്, വി​ജ​യ​ൻ, എ​എ​സ്ഐ പ്ര​ദീ​ഷ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ കെ. ​സ​ലേ​ഷ്, ഷം​സാ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ബ​റു​ദീ​ൻ, വി​മോ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.