ഭൂ​മി ല​ഭി​ച്ചി​ട്ടും വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​വ​ാതെ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ
Wednesday, November 25, 2020 10:04 PM IST
എ​ട​ക്ക​ര: ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​ട്ടും വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​താ​റി​ലെ അ​ഞ്ച് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് വീ​ട് നി​ർ​മ്മി​ക്കു​ന്ന​തി​ന് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

2019 ഒാ​ഗ​സ്റ്റ് എ​ട്ടി​ന് പാ​താ​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ വ​ണ്ടൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്ന​യാ​ൾ പാ​താ​ർ​മു​ട്ടി​പ്പാ​ലം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്ന നാ​ല​പ​ത് സെ​ന്‍റ് ഭൂ​മി വി​ട്ടു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ധ​ന​സ​ഹ​ായ​മാ​യ പ​ത്ത് ല​ക്ഷം രൂ​പ ല​ഭി​ച്ച​തോ​ടെ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. പാ​താ​ർ അ​ൻ​സാ​റു​ൽ ഇ​സ്ലാം സം​ഘ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് പാ​താ​റി​ൽ ഭൂ​മി ല​ഭി​ച്ച​ത്.

പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ ക​യ്യൊ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ നി​ർ​ധ​ന​രും, രോ​ഗി​ക​ളും, വി​ധ​വ​ക​ളു​മു​ള്ള അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ൻ​സാ​റു​ൽ ഇ​സ്ലാം സം​ഘം ഈ ​ഭൂ​മി ന​ൽ​കി.
ഈ ​ഭൂ​മി​യി​ൽ ജി​ല്ലാ കാ​ള​പൂ​ട്ട് അ​സോ​സി​യേ​ഷ​ൻ ര​ണ്ട് വീ​ടു​ക​ളു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഒ​രു വീ​ടി​ന്‍റെ​യും നി​ർ​മ്മാ​ണം ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി ന​ട​ക്കു​ന്നു​ണ്ട്. ഏ​ഴ് ല​ക്ഷം രൂ​പ വീ​തം മു​ട​ക്കി​യാ​ണ് മൂ​ന്ന് വീ​ടു​ക​ളും നി​ർ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭൂ​മി ല​ഭി​ച്ച രോ​ഗി​ക​ളും വി​ധ​വ​ക​ളും നി​ർ​ധ​ന​രു​മാ​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

വി​വി​ധ സം​ഘ​ട​ന​ക​ൾ മേ​ഖ​ല​യി​ൽ സ​ഹാ​യ ഹ​സ്ത​ങ്ങ​ൾ കോ​രി​ച്ചൊ​രി​ഞ്ഞ​പ്പോ​ൾ ഈ ​കു​ടും​ബ​ങ്ങ​ൾ അ​തി​ലൊ​ന്നും ഉ​ൾ​പ്പെ​ട്ടി​ല്ല. തു​ടി​മു​ട്ടി, പ.ാ​താ​ർ, വെ​ള്ളി​മു​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ൻ​സാ​റു​ൽ ഇ​സ്ലാം സം​ഘം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ല് വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ബ​ന്ധു​വീ​ടു​ക​ളി​ലും, വാ​ട​ക വീ​ടു​ക​ളി​ലു​മാ​യി അ​ഭ​യം​തേ​ടി​യ ഇ​വ​ർ ക​രു​ണ​വ​റ്റാ​ത്ത ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.