മ​രു​ത വേ​ങ്ങാ​പ്പാ​ട​ത്ത് ക​ടു​ത്ത മ​ത്സ​രം: രം​ഗ​ത്ത് അ​ഞ്ചുപേ​ർ
Wednesday, November 25, 2020 10:04 PM IST
എ​ട​ക്ക​ര: സ്ഥാ​നാ​ർ​ഥി ചി​ത്രം വ്യ​ക്ത​മാ​യ​തോ​ടെ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ മ​രു​ത വേ​ങ്ങാ​പ്പാ​ട​ത്ത് ന​ട​ക്കു​ന്ന​ത് ക​ടു​ത്ത മ​ത്സ​രം. ഇ​ട​ത് വല​ത് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ ര​ണ്ട് സ്വ​ത​ന്ത്രന്മാ​രും ഒ​രു എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യു​മ​ട​ക്കം അ​ഞ്ചു​പേ​രാ​ണ് ഇ​വി​ടെ അ​ങ്ക​ത്ത​ട്ടി​ലു​ള്ള​ത്. നി​ല​വി​ൽ എ​ൽഡിഎ​ഫി​ലെ ആ​ന​പ്പ​ട്ട​ത്ത് സു​ലൈ​ഖ​യാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തം​ഗം. സു​ലൈ​ഖ​യു​ടെ ഭ​ർ​ത്താ​വ് ആ​ന​പ്പ​ട്ട​ത്ത് ഇ​ബ്രാ​ഹീം ഇ​ത്ത​വ​ണ സീ​റ്റി​നാ​യി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി സീ​റ്റ് ന​ൽ​കി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​ബ്രാ​ഹിം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി രം​ഗ​ത്തെത്തിയ​ത്. ഇ​ബ്രാ​ഹീ​മി​നെ മ​ത്സ​ര​രം​ഗ​ത്തു നി​ന്നും പി​ന്തി​രി​പ്പി​ക്കാ​ൻ ഉ​ന്ന​ത ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പി​ൻ​മാ​റാ​ൻ ഇ​ബ്രാ​ഹീം ത​യാ​റാ​യി​ല്ല. വി​ക​സ​ന തു​ട​ർ​ച്ച​ക്ക് വോ​ട്ട് ചോ​ദി​ച്ചാ​ണ് ഇ​ബ്രാ​ഹീം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സീ​റ്റ് അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സിപി​എ​മ്മി​ലേ​ക്ക് ചേ​ക്കേ​റി​യ എ​ൻ.​കെ.അ​ബ്ദു​ല്ല​യാ​ണ് ഇ​വി​ടെ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി. സെ​യ്ത​ല​വി എ​ന്ന മു​പ്ര കു​ഞ്ഞു​ട്ടി​യാ​ണ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​ള്ള​ത്. ബിജെപി നേ​താ​വ് ഗോ​പ​ൻ മ​രു​ത​യും ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര വേ​ഷ​ത്തി​ൽ ഇ​വി​ടെ നി​ന്നും മ​ത്സ​രി​ക്കു​ന്നു​ണ്ട്. എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ക്ക​പ​റ​ന്പ​ൻ സു​നീ​റും മ​ത്സ​രി​ക്കു​ന്നു. മ​ത്സ​ര ചി​ത്രം വ്യ​ക്ത​മാ​യ​തോ​ടെ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് വാ​ർ​ഡി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും ശ്ര​മം ന​ട​ത്തു​ന്പോ​ൾ വി​ജ​യി​ക്കു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് വി​മ​ത സ്ഥാ​നാ​ർ​ഥി ഇ​ബ്രാ​ഹീം. മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടു​ത​ന്നെ വി​ജ​യി​ച്ചു​ക​യ​റാ​മെ​ന്ന വി​ശ്വാ​സ​മാ​ണ് ഗോ​പ​നു​മു​ള്ള​ത്. ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ർ​ഡി​ലെ ജ​ന​വി​ധി എ​ന്താ​യി​രി​ക്കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​ത​മാ​യി​രി​ക്കു​ക​യാ​ണ്.