പി​ൻ​വ​ലി​ച്ച​ത് 5,583 പേ​ർ; മ​ത്സ​ര രം​ഗ​ത്ത് 8,387 സ്ഥാ​നാ​ർ​ഥി​ക​ൾ
Tuesday, November 24, 2020 11:19 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളി​ലെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും പി​ൻ​വ​ലി​ക്ക​ലും പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ മ​ത്സ​ര രം​ഗ​ത്തു തു​ട​രു​ന്ന​ത് 8,387 സ്ഥാ​നാ​ർ​ഥി​ക​ൾ. ജി​ല്ല​യി​ലെ 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 12 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും 15 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മാ​യി അം​ഗീ​ക​രി​ച്ച 13,970 പ​ത്രി​ക​ക​ളി​ൽ 5,583 പ​ത്രി​ക​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു 82 പു​രു​ഷന്മാ​രും 63 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 145 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​കെ 59 പേ​രാ​ണ് പി​ൻ​മാ​റി​യ​ത്. ന​ഗ​ര​സ​ഭ​ക​ളി​ൽ അം​ഗീ​ക​രി​ച്ച 2,488 പ​ത്രി​ക​ക​ളി​ൽ 964 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​ത്.
ഇ​തോ​ടെ 1,524 പേ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. 816 പേ​ർ പു​രു​ഷ​ൻ​മാ​രും 708 പേ​ർ വ​നി​ത​ക​ളു​മാ​ണ്. ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​ള്ള 17 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ത​ള്ളി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്വീ​ക​രി​ച്ച 1,323 പ​ത്രി​ക​ക​ളി​ൽ 484 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​നി​ന്നു പി​ൻ​മാ​റി​യ​ത്. 20 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ളാ​ണ് ത​ള്ളി​യ​ത്. മ​ത്സ​ര രം​ഗ​ത്തു​ള്ള 839 പേ​രി​ൽ 455 പേ​ർ പു​രു​ഷ​ൻ​മാ​രും 384 സ്ത്രീ​ക​ളു​മാ​ണ്.​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 9,955 പ​ത്രി​ക​ക​ൾ വ​ര​ണാ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ച്ച​തി​ൽ 4,076 പേ​രാ​ണ് പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​ത്. 5,879 പേ​രാ​ണ് ഇ​പ്പോ​ൾ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​തി​ൽ 3,033 പേ​ർ പു​രു​ഷ​ൻ​മാ​രും 2,846 പേ​ർ വ​നി​ത​ക​ളു​മാ​ണ്. ആ​കെ 121 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്.