കരട് വോട്ടർപട്ടിക വിതരണം ചെയ്തു
Tuesday, November 24, 2020 11:19 PM IST
പെരിന്തൽമണ്ണ: സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021 ന്‍റെ ഭാഗമായി 16ന് പുറത്തിറക്കിയ കരട് വോട്ടർ പട്ടികയുടെ വിതരണോദ്ഘാടനം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും തഹസിൽദാരുമായ പി.ടി.ജാഫറലി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ താലൂക്കുതലത്തിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ സംബന്ധിച്ചു. ഭൂരേഖ തഹസിൽദാർ സി.വി മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ സി. അബ്ദുൾറഷീദ് സ്വാഗതവും ഹെഡ് ക്വാർട്ടേർസ് ഡെപ്യൂട്ടി തഹസിൽദാർ ടി.കെ.സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. കരട് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കുവാനായി 16 മുതൽ ഡിസംബർ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക 2021 ജനുവരി 15 ന് പ്രസിദ്ധീകരിക്കും.

കോവിഡ് പരിശോധന

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഹെൽത്ത് സബ് സെന്‍ററിൽ ജില്ലാ മെഡിക്കൽ മൊബൈൽ സർവൈലൻസ് യൂണിറ്റിന്‍റെയും അങ്ങാടിപ്പുറം എഒഇയുടെയും ആഭിമുഖ്യത്തിൽ കോവിഡ് പരിശോധന പൊതുജനങ്ങൾക്കായി നടത്തും.
ഒരാഴ്ചക്കുള്ളിൽ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളവരോ നിലവിൽ ലക്ഷണങ്ങൾ ഉള്ളവരോ അല്ലാത്തവരോ ആയ ഇനി ടെസ്റ്റ് ചെയ്യാൻ താൽപര്യമുള്ളവർക്കു പങ്കെടുക്കാമെന്നു അങ്ങാടിപ്പുറം എഒഇയിലെ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. സിമ്മി അറിയിച്ചു.