കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്കയെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, November 24, 2020 1:07 AM IST
അ​ങ്ങാ​ടി​പ്പു​റം: കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്കയെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. അ​ങ്ങാ​ടി​പ്പു​റം ത​ളി​ക്ഷേ​ത്ര​ത്തി​നു പി​ൻ​വ​ശം കാ​യ്ക്കു​ണ്ട് റോ​ഡി​ലെ വെ​ള​ളാ​യ്ക്ക​ൽ ജോ​മി (55) ആ​ണ് അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​വ​ഴു​തി വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ​ത്. 30 അ​ടി ആ​ഴ​വും ഒ​ന്ന​ര ആ​ൾ​ക്ക് വെ​ള്ള​മു​ള്ള​താ​ണ് കി​ണ​ർ.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​നെ പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. അ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ കി​ണ​റ്റി​ൽ കോ​ണി​യി​റ​ക്കി​യി​രു​ന്നു. അ​തി​ൽ പി​ടി​ച്ചു നി​ന്ന ജോ​മി​യെ സേ​നാംഗം നെ​റ്റ് - റോ​പ്പ് ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ത്തി​ച്ചു. എ​സ്.​എ​ൽ സ​ന​ത്ത്, അ​നി​ഷ്, സോ​നു, ഹോം​ഗാ​ർ​ഡു​മാ​രാ​യ മു​ര​ളി, രാ​മു​ഷ്ണ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ജോ​മി​യു​ടെ കൈ​യ്ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങി

മ​ല​പ്പു​റം: ജി​ല്ലാ​ ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി വ​ള​പ്പി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി​വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി.​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ തൈ​ക​ൾ ന​ടു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ പി.​ടി ഗീ​ത, മ​റ്റു കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ൽ മ​ൾ​ച്ചി​ങ്ങ്, ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.