ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മം: ഭ​ണ്ഡാ​രം തി​രി​ച്ചു​കി​ട്ടി
Tuesday, November 24, 2020 1:07 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. മോ​ഷ്ടാ​ക്ക​ൾ വ​നം ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച ഭ​ണ്ഡാ​രം ക്ഷേ​ത്രം അ​ധി​കൃ​ത​ർ​ക്ക് തി​രി​ച്ചു കി​ട്ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​പി​ൽ വെ​ച്ച പ്ര​ധാ​ന ഭ​ണ്ഡാ​രം മോ​ഷ​ണം പോ​യ​താ​യി ശ്ര​ദ്ധി​ച്ച​ത്.
ഇ​തേ തു​ട​ർ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭ​ണ്ഡാ​രം ഇ​രി​ക്കു​ന്ന​ത് ക​ണ്ട​ത്.
വ​നം ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ർ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ഭ​ണ്ഡാ​രം ക​ണ്ട​പ്പോ​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഭ​ണ്ഡാ​രം തി​രി​ച്ച​റി​ഞ്ഞ ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​ത് ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
പൊ​ളി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​താ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് അ​ധി​കൃ​ത​ർ ഭ​ണ്ഡാ​രം തു​റ​ന്ന് പ​ണ​മെ​ടു​ത്തി​രു​ന്ന​ത്.