സു​നി​ത തി​ര​ക്കി​ലാ​ണ്... അ​ന്നം തേ​ടി ന​ഗ​ര​ത്തി​ലും വോ​ട്ട് തേ​ടി ഗ്രാ​മ​ത്തി​ലും
Tuesday, November 24, 2020 1:05 AM IST
മ​ഞ്ചേ​രി: സ്ത്രീ​യെ​ന്ന വാ​ക്കി​നു അ​തി​ജീ​വ​ന​ത്തി​ന്‍റെ പോ​രാ​ട്ടം എ​ന്നു കൂ​ടി അ​ർ​ഥ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് വി.​കെ സു​നി​ത​യെ​ന്ന മു​പ്പ​ത്തി​യാ​റു​കാ​രി. സു​നി​ത​ക്കു കു​ട്ടി​ക്കാ​ല​ത്ത് പി​താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നു ശേ​ഷം മൂ​ന്നു പെ​ണ്‍​മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റാ​ൻ അ​മ്മ വി​ജ​യ​കു​മാ​രി അ​നു​ഭ​വി​ച്ച യാ​ത​ന നേ​രി​ട്ട​റി​വു​ള്ള​താ​ണ്. 2002ൽ ​വി​വാ​ഹി​ത​യാ​യ സു​നി​ത​ക്ക് മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ ന​ൽ​കി ഭ​ർ​ത്താ​വ് മ​ധു​സൂ​ദ​ന​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​പ്പോ​ൾ ഭാ​വി​യെ​ന്ന​ത് ഇ​രു​ട്ടു​മാ​ത്ര​മാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ളം ഈ ​ഇ​രു​ട്ടി​ൽ ജീ​വി​തം ത​ള്ളി നീ​ക്കി​യ യു​വ​തി പി​ന്നെ ആ​ത്മ​വി​ശ്വാ​സ​മാ​ർ​ജി​ക്കു​ന്ന​തി​നു നി​ർ​ബ​ന്ധി​ത​യാ​കു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ൾ എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യാ​ണ് വി.​കെ സു​നി​താ മ​ധു​സൂ​ദ​ന​ൻ. രാ​വി​ലെ പ​ത്തു​മ​ണി വ​രെ വാ​ർ​ഡി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന സു​നി​ത വൈ​കീ​ട്ട് അ​ഞ്ചു വ​രെ മ​ഞ്ചേ​രി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ ഗ്രാ​ഫി​ക്സ് ജോ​ലി​ക​ളി​ൽ മു​ഴു​കു​ക​യാ​ണ്. പ​റ​ക്ക​മു​റ്റാ​ത്ത മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ​യും വൃ​ദ്ധ​മാ​താ​വി​നെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ചാ​വി മേ​ക്കിം​ഗ്, സീ​ൽ നി​ർ​മാ​ണം, സി​ഡി റൈ​റ്റിം​ഗ്, ലാ​മി​നേ​ഷ​ൻ, ഫോ​ട്ടോ​സ്റ്റാ​റ്റ്, സെ​ൻ​സ​ർ കീ ​പ്രോ​ഗ്രാ​മിം​ഗ് തു​ട​ങ്ങി കൈ​ത്തൊ​ഴി​ലു​ക​ളു​ടെ ഒ​രു നീ​ണ്ട നി​ര​ത​ന്നെ വ​ശ​മാ​ക്കി​യി​ട്ടു​ണ്ട്.
ജോ​ലി​ക്കി​ടെ​യും വാ​ർ​ഡി​ൽ ത​നി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​വ​രു​മാ​യി ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു. നാ​ട്ടു​കാ​രു​ടെ ഏ​തു പ്ര​ശ്ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യി​രു​ന്ന മ​ധു​സൂ​ദ​ന​ന്‍റെ ഒ​രു പ​റ്റം സു​ഹൃ​ത്തു​ക്ക​ൾ സു​നി​ത​ക്കു വേ​ണ്ടി വാ​ർ​ഡി​ൽ സ​ജീ​വ​മാ​ണ്. സു​നി​ത​യു​ടെ ഈ ​പോ​രാ​ട്ടം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.