കു​ഞ്ഞാ​ലി​യു​ടെ ത​ട്ട​ക​ത്തി​ൽ മ​ജീ​ദു​മാ​ർ നേ​ർ​ക്കു​നേ​ർ
Tuesday, November 24, 2020 1:05 AM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഈ​നാ​ദി വാ​ർ​ഡി​ൽ മ​ജീ​ദു​മാ​രു​ടെ പോ​രാ​ട്ടം ക​ന​ക്കു​ന്നു. വി​ക​സ​ന തു​ട​ർ​ച്ച​ക്ക് വേ​ണ്ടി യു​ഡി​എ​ഫും, ര​ണ്ടു വോ​ട്ടി​ന്‍റെ ബ​ല​ത്തി​ൽ മു​ന്പ് ജ​യി​ച്ച യു​ഡി​എ​ഫി​ലെ മ​ജീ​ദി​നെ ത​ള​ക്കാ​നൊ​രു​ങ്ങി എ​ൽ​ഡി​എ​ഫി​ലെ മ​ജീ​ദും അ​ങ്ക​ത്തി​നൊ​രു​ങ്ങി.
കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ’സ​ഖാ​വ് കു​ഞ്ഞാ​ലി, വി​ജ​യി​ച്ച വാ​ർ​ഡാ​യി​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി ഈ​നാ​ദി വാ​ർ​ഡി​നു​ണ്ട് .
യു​ഡി​എ​ഫി​ന് വേ​ണ്ടി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​ക​ളി​ൽ പൊ​തു പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സി​ലെ മ​ന്പാ​ട​ൻ അ​ബ്ദു​ൽ മ​ജീ​ദും ഇ​ട​ത് മു​ന്ന​ണി​ക്ക് വേ​ണ്ടി സി​പി​എ​മ്മി​ലെ പാ​ർ​ട്ടി അം​ഗ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ വാ​ല​യി​ൽ അ​ബ്ദു​ൽ മ​ജീ​ദു​മാ​ണ് ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​ന്ന​ത്. 2011 ൽ ​ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ത്തി​യ ര​ണ്ടു മ​ജീ​ദു​മാ​രുംഅ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​ണ്. ക​ടു​ത്ത വാ​ശി​യോ​ടെ ന​ട​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​റും ര​ണ്ട് വോ​ട്ടി​നാ​ണ് യു​ഡി​എ​ഫി​ലെ മ​ന്പാ​ട​ൻ മ​ജീ​ദ് വി​ജ​യം ക​യ്യ​ട​ക്കി​യ​ത്.​ജി​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​ക​ളു​പ​യോ​ഗി​ച്ച് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി​യാ​ണ് മ​ന്പാ​ട​ൻ മ​ജീ​ദ് വീ​ണ്ടും അ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന​ത്.എ​ന്നാ​ൽ ഇ​ക്കു​റി വി​ജ​യം തന്‍റേ​താ​വു​മെ​ന്നാ​ണ് വാ​ല​യി​ൽ മ​ജീ​ദ് പ​റ​യു​ന്ന​ത്. ഈ​നാ​ദി വാ​ർ​ഡി​ൽ നി​ന്ന് ന​ടു​ക്കു​ന്ന് അ​ട​ക്കാ​ക്കു​ണ്ട് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്രാ ക്ലേ​ശ​വും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് വാ​ല​യി​ൽ മ​ജീ​ദ് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്. മ​ജീ​ദു​മാ​രു​ടെ വാ​ശി​യേ​റി​യ​തും കൗ​തു​ക​ക​ര​വു​മാ​യ മ​ത്സ​ര ഫ​ലം എ​ന്താ​യാ​ലും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​രു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​ത്തി​നൊ​പ്പം ത​ന്നെ​യാ​ണ്.