കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ 63 സ്ഥാ​നാ​ർ​ഥി​ക​ൾ; ബ്ലോ​ക്കി​ൽ 52
Tuesday, November 24, 2020 1:05 AM IST
കാ​ളി​കാ​വ്: അ​പ​ര​ൻ​മാ​രും ഒ​റി​ജി​ന​ലു​ക​ളും സ്വ​ത​ന്ത്ര​രും അ​ട​ക്കം കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 63 സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്ത്. 19 വാ​ർ​ഡി​ൽ ആ​റു വാ​ർ​ഡി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും നേ​രി​ട്ടാ​ണ് മ​ത്സ​രം. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും ബി​ജെ പി​യും എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളും കാ​ളി​കാ​വി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. പ​ന്ത്ര​ണ്ടാം വാ​ർ​ഡാ​യ ചാ​ഴി​യോ​ട്ടി​ൽ ഏ​ഴ് പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ടു അ​പ​ര​ന​ട​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മു​സ്ലിം ലീ​ഗി​ലെ വി.​പി.​എ നാ​സ​റും ഒ​രു വ​നി​ത അ​പ​ര സ്ഥാ​നാ​ർ​ഥി​യ​ട​ക്കം പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ഹ​സീ​ന​യും എ​ൻ സി​പി​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ് ചാ​ഴി​യോ​ട് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ മു​സ്ലിം​ലീ​ഗി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ വി.​പി.​എ നാ​സ​റി​നെ​തി​രെ നി​ല​വി​ലെ സി​പി​എ​മ്മി​ലെ പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​യ പി. ​നാ​സ​ർ അ​പ​ര​നാ​യി രം​ഗ​ത്തു​ണ്ട്. എ​തി​രാ​ളി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ലെ വ​നി​ത സ്ഥാ​നാ​ർ​ഥി​യാ​യ സി. ​ഹ​സീ​ന​യാ​ണ്. ഇ​വ​ർ​ക്കെ​തി​രേ​യും അ​പ​ര​യാ​യി ഒ​രു വ​നി​ത​യെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ബ്ലോ​ക്കിൽ 52 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്.