5,516 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു
Tuesday, November 24, 2020 1:05 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ പ​രി​ധി പൂ​ർ​ത്തി​യാ​യി. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വ​ര​ണാ​ധി​കാ​രി​ക​ൾ അം​ഗീ​ക​രി​ച്ച പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നാ​ണ് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് 9.00വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ലെ 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും 12 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കും 15 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച പ​ത്രി​ക​ക​ളി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം അം​ഗീ​ക​രി​ച്ച പ​ത്രി​ക​ക​ളി​ൽ 5,516 പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു. ഇ​ത​നു​സ​രി​ച്ചു ജി​ല്ല​യി​ലി​പ്പോ​ൾ 3,246 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്ത് തു​ട​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​ക​ളി​ൽ 934 പേ​ർ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു. ഇ​തോ​ടെ 635 പേരാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 3,991 പേ​രാ​ണ് ഇ​തു​വ​രെ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​ത്. ഇ​പ്പോ​ൾ മ​ത്സ​ര​രം​ഗ​ത്ത് 2,050 പേ​രാ​ണു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 484 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​നി​ന്നു പി​ൻ​മാ​റി​യ​ത്. 357 പേ​ർ തു​ട​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 145 സ്ഥാ​നാ​ർ​ഥി​ക​ൾ തു​ട​രു​ന്നു.