ആ​നി​ക്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ രാ​ജി​വെ​ച്ചു
Monday, November 23, 2020 12:48 AM IST
കാ​ളി​കാ​വ്:​ ചോ​ക്കാ​ട് അ​ഞ്ചാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​നി​ക്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ദ​വി​ക​ൾ രാ​ജി​വെ​ച്ചു. കോ​ണ്‍​ഗ്ര​സ് കാ​ളി​കാ​വ് ബ്ലോ​ക്ക് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്, ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പാ​ർ​ല്ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​തൃ​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജി​വെ​ച്ച​ത്. തദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചോ​ക്കാ​ട് ഗ്രാ​മ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ലാ​ണ് ആ​നി​ക്കോ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ണ്‍​ഗ്ര​സി​ലെ ത​ന്‍റെ പാ​ർ​ട്ടി പ​ദ​വി​ക​ൾ രാ​ജി​വ​ച്ച​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​ന്നീ സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജി​വെ​ച്ച​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​ഹ​മ്മ​ദ​ലി​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ.പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യും മു​ന്ന​ണി​യും എ​ടു​ത്ത നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണ് താ​ൻ അ​ഞ്ചാം വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ രാ​ജി​ക്ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.