തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും
Monday, November 23, 2020 12:47 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും നി​യ​മി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ർ​വ​ക​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് ക​മ്മീ​ഷ​നെ സ​ഹാ​യി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ക​രാ​യെ​ത്തു​ന്ന​ത്. പൊ​തു​നി​രീ​ക്ഷ​ക​നാ​യി പാ​ല​ക്കാ​ട് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് ഇ​ൻ ഫു​ൾ ചാ​ർ​ജ് ഓ​ഫ് ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് ആ​ൻ​ഡ് ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ കെ.​വി​ജ​യ​നാ​ഥ​ൻ ഐ​എ​ഫ്എ​സ് ആ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.
ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രും ചു​മ​ത​ല​യേ​ൽ​ക്കും. ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്കു​മാ​യി അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മി​ച്ചി​ട്ടു​ള്ള​ത്.
ധ​ന​കാ​ര്യ​വ​കു​പ്പി​ലെ സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഹ​ബീ​ബ് മു​ഹ​മ്മ​ദ്, ജോ​ണ്‍ മ​നോ​ഹ​ർ, കെ.​പി മാ​ത്യു റോ​യ്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ സാ​ബു ജോ​സ​ഫ്, വ​ർ​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ചെ​ല​വ് നി​രീ​ക്ഷ​ക​രാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.