എ.​കെ.​നാ​സ​ർ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ്
Monday, November 23, 2020 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ് ലീം ലീ​ഗ് സീ​ന​ിയ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​കെ.​നാ​സ​ർ മാ​സ്റ്റ​റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​യ​മി​ച്ചു.
നി​ല​വി​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ.​കെ.​മു​സ്ത​ഫ അ​ര​ക്കു​പ​റ​ന്പ് ഡി​വി​ഷ​നി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നേ​തൃ​മാ​റ്റം. നി​ല​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. 1996 മു​ത​ൽ 2004 വ​രെ ര​ണ്ട് ത​വ​ണ​യാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ്, 2013 മു​ത​ൽ 2017 വ​രെ മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, താ​ഴെ​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു.
1995 ൽ ​ഇ​രു​പ​ത്തി​യെ​ട്ടാം വ​യ​സി​ൽ താ​ഴേ​ക്കോ​ട് ഡി​വി​ഷ​നി​ൽ നി​ന്ന് വി​ജ​യി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി. ആ​ദ്യ​ത്തെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​നാ​യി. 2000ൽ ​താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം. 2010 ൽ ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും 2015ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി.