മാ​വോ​യി​സ്റ്റ് ടി.​കെ. രാ​ജീ​വ​ൻ എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ൽ
Friday, November 20, 2020 11:23 PM IST
മ​ഞ്ചേ​രി : ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റ് ടി.​കെ. രാ​ജീ​വ​നെ മ​ഞ്ചേ​രി യു​എ​പി​എ സ്പെ​ഷ​ൽ കോ​ട​തി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ഭീകരവിരുദ്ധ സ്ക്വാ​ഡി​നു (എ​ടി​എ​സ്)​വി​ട്ടു ന​ൽ​കി. ഇ​ക്ക​ഴി​ഞ്ഞ 16നാ​ണ് ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് ച​ന്ദ്ര​ശേ​ഖ​ര തെ​രു​വ് പൂ​ക്കോ​ട് തോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ ടി.​കെ രാ​ജീ​വി(48)​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
2016 സെ​പ്റ്റം​ബ​റി​ൽ നി​ല​ന്പൂ​ർ മു​ണ്ട​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം ക​ട​ന്ന​ക്കാ​വ് എ​ന്ന സ്ഥ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​രോ​ധി​ത മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യു​ടെ ഫോ​ർ​മേ​ഷ​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​രു​വാ​ണി, നാ​ടു​കാ​ണി, ഭ​വാ​നി ദ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധ പ​രി​ശീ​ല​നം, പ​രേ​ഡ്, ക്ലാ​സ്, പ​താ​ക ഉ​യ​ർ​ത്ത​ൽ എ​ന്നി​വ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. കേ​സി​ലെ 25ാം പ്ര​തി​യാ​ണ് രാ​ജീ​വ​ൻ.
രാ​മ​നാ​ഥ​പു​രം പ​റ​ന്പ​ക്കു​ടി പൊ​ന്ന​യ്യ​പു​ര​ത്ത് കാ​ളി​ദാ​സ​ൻ(47) ആ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. മാ​വോ​യി​സ്റ്റ് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കു​പ്പു ദേ​വ​രാ​ജ്, ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ക​മ്മി​റ്റി​യം​ഗം അ​ജി​ത, ബി​ജി കൃ​ഷ്ണ​മൂ​ർ​ത്തി, രാ​ജ​ൻ ചി​റ്റി​ല​പ്പ​ള്ളി എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ​എ​സ്പി പി. ​വി​ക്ര​മ​ൻ ഏ​റ്റു​വാ​ങ്ങി​യ പ്ര​തി​യെ ഈ ​മാ​സം 30ന് ​കോ​ട​തി​യി​ൽ തി​രി​കെ ഹാ​ജ​രാ​ക്ക​ണം.