ലീ​ഗും കോ​ണ്‍​ഗ്ര​സും പ​ര​സ്പ്പ​രം പോ​രാ​ടു​ന്ന ക​രു​വാ​ര​കു​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു
Friday, November 20, 2020 11:23 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ഒ​റ്റ​യ്ക്ക് പി​ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ലീ​ഗും കോ​ണ്‍​ഗ്ര​സും. യു​ഡി​എ​ഫ് മു​ന്ന​ണി ബ​ന്ധം സാ​ധ്യ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ലീ​ഗും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള മ​ൽ​സ​രം ശ​ക്ത​മാ​കു​ന്ന​ത്. യു​ഡി​എ​ഫ് ബ​ന്ധം ത​ക​ർ​ന്ന​തി​ൽ വ്യ​ത്യ​സ്ഥ​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും ഉ​ന്ന​യി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് ജി​ല്ലാ ,സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് സ്ഥി​രം ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ​യും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. ലീ​ഗും, കോ​ണ്‍​ഗ്ര​സും ത​മ്മി​ൽ മ​ൽ​സ​രി​ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ ക​രു​വാ​ര​ക്കു​ണ്ട് വീ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യാ​ണ്. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഇ​വി​ടെ അ​ര​ങ്ങേ​റി​യ​ത്. അ​ന്ന് ആ​കെ​യു​ള്ള 21 വാ​ർ​ഡു​ക​ളി​ൽ ഒ​ൻ​പ​ത് സീ​റ്റി​ൽ മു​സ്ലിം ലീ​ഗും, ഏ​ഴു സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സു​മാ​ണ് ജ​യി​ച്ച​ത്. സി​പി​എം അ​ഞ്ച് സീ​റ്റി​ൽ ഒ​തു​ങ്ങി. പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷം നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്കാ​ണ് ക​രു​വാ​ര​ക്കു​ണ്ട് വേ​ദി​യാ​യ​ത്. കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ ഒ​രു വ​ർ​ഷം എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്നു. പി​ന്നീ​ടാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി വീ​തം വെ​ച്ച് ധാ​ര​ണ​യാ​യി യു​ഡി​എ​ഫ് ബ​ന്ധം പു​ന​സ്ഥാ​പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ വീ​ണ്ടും ലീ​ഗ്, കോ​ണ്‍​ഗ്ര​സ് പോ​ര് മ​റ​നീ​ക്കി പു​റ​ത്ത് വ​ന്നു.​അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ രൂ​ക്ഷ​മാ​യ​തി​നാ​ൽ പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ​ര​സ്പ​രം മ​ൽ​സ​രി​ക്കാ​ൻ പ്രാ​ദേ​ശി​ക നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. യുഡിഎ​ഫ് ജി​ല്ലാ നേ​തൃ​ത്വം ഇ​രു​പാ​ർ​ട്ടി​ക​ളെ​യും അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും അ​ത് പ​രാ​ജ​യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള സീ​റ്റു​ക​ളി​ൽ അ​ത​ത് പാ​ർ​ട്ടി​ക​ളും, സി​പി​എ​മ്മി​ന്‍റെ അ​ഞ്ച് സീ​റ്റു​ക​ൾ ഇ​രു പാ​ർ​ട്ടി​ക​ളും പ​ങ്കി​ട്ടെ​ടു​ക്കു​ക എ​ന്ന തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​യി​രു​ന്നു​വെ​ന്നും, ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ യു​ഡി​എ​ഫ് ആ​കാ​ൻ ഇ​പ്പോ​ഴും ത​യാ​റാ​ണ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​റ​ഞ്ഞു.
അ​തേസ​മ​യം ക​രു​വാ​ര​ക്കു​ണ്ടി​ലെ കോ​ണ്‍​ഗ്ര​സ് ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെന്നും ത​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡു​ക​ൾ വി​ട്ട് കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു​മാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഒ​റ്റ​ക്ക് ഭ​ര​ണം പി​ടി​ക്കു​വാ​നു​ള​ള കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ട​വു​ന​യ​മാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ കൂ​ടെ കൂ​ട്ടി​യ​തി​നു പി​ന്നി​ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ലീ​ഗും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​ലൂ​ടെ ക​രു​വാ​ര​ക്കു​ണ്ട് ഒ​രി​ക്ക​ൽ കൂ​ടി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്.