കൊ​ണ്ടോ​ട്ടി സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് തു​റ​ന്നു
Tuesday, October 27, 2020 11:08 PM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ സ​മ​ഗ്ര​വും സ​ന്തു​ലി​ത​മാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വ​സ​നീ​യ​മാ​യ കേ​ന്ദ്ര​മാ​യി ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ൾ മാ​റ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഫീ​സി​ലേ​ക്കു​ള്ള ആ​ദ്യ​ത്തെ താ​ത്ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ മ​ന്ത്രി ഏ​റ്റു​വാ​ങ്ങി.
സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം സം​സ്ഥാ​ന​ത്തെ പ​തി​മൂ​ന്നാ​മ​ത്തെ ആ​ർ​ടി ഓ​ഫീ​സാ​ണ് കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കൊ​ണ്ടോ​ട്ടി​യി​ലെ ജ​ന​ങ്ങ​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. 4000 സ്ക്വ​യ​ർ ഫീ​റ്റി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​ടെ വ​ള​രെ വി​ശാ​ല​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഓ​ഫീ​സി​ൽ 34 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ള്ള​ത്.
കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മൊ​റ​യൂ​ർ, നെ​ടി​യി​രു​പ്പ്, കൊ​ണ്ടോ​ട്ടി, പു​ളി​ക്ക​ൽ, പ​ള്ളി​ക്ക​ൽ, ചേ​ലേ​ന്പ്ര, ചെ​റു​കാ​വ്, വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ർ, കു​ഴി​മ​ണ്ണ, അ​രീ​ക്കോ​ട്, വെ​റ്റി​ല​പ്പാ​റ, കീ​ഴു​പ​റ​ന്പ്, ഉൗ​ർ​ങ്ങാ​ട്ടി​രി എ​ന്നി വി​ല്ലേ​ജു​ക​ളാ​ണ് കൊ​ണ്ടോ​ട്ടി സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന് പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഫി​റ്റ്ന​സ് തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും ഈ ​ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രും. ഒ​രു ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ര​ണ്ട് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ഒ​രു സൂ​പ്ര​ണ്ട്, മൂ​ന്നു ക്ലാ​ർ​ക്ക് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
ച​ട​ങ്ങി​ൽ ടി.​വി.ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ പി. ​ഉ​ബൈ​ദു​ള്ള, പി. ​അ​ബ്ദു​ൽ ഹ​മീ​ദ്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.സി.ഷീ​ബ, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​റോ​ട്ട് ഫാ​ത്തി​മ, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത്കു​മാ​ർ, ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ.​കെ ശ​ശി​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.