പ്രോ​ട്ടോ​കോൾ ലം​ഘി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
Monday, October 26, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​താ​യി ആ​ക്ഷേ​പമുയർത്തി മു​നി​സി​പ്പ​ൽ മു​സ്ലിം യൂ​ത്ത് ലീഗ്.
നി​ർ​ദേ​ശ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചു​ള്ള ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ളെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് ലീ​ഗ് കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് വി.​ടി ശ​രീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാം കു​ന്ന​പ്പ​ള്ളി, ട്ര​ഷ​റ​ർ റ​ഹീ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.