ഒ​ൻ​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ന​ര​ധി​വാ​സ​മൊ​രു​ക്കി ന​ഗ​ര​സ​ഭ
Sunday, October 25, 2020 11:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ഒ​ൻ​പ​ത് എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ കി​ട​പ്പാ​ടം ഒ​രു​ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി ര​ണ്ടാം വാ​ർ​ഡി​ലെ ക​ള​ത്തി​ല​ക്ക​ര​യി​ലെ ത​ല​ക്കു​റി​ശി കോ​ള​നി​യി​ലെ എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പു​ന​ര​ധി​വാ​സ​മൊ​രു​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഈ ​കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യാ​ണ് ന​ഗ​ര​സ​ഭ സ്ഥ​ല​വും വീ​ടും ന​ൽ​കി ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ റെ​യി​ൽ പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് ത​ല​കു​റി​ശി കോ​ള​നി സ്ഥി​തി ചെ​യ്യു​ന്ന​ത്. റെ​യി​ലി​നോ​ട് ചേ​ർ​ന്നു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റെ​യി​ൽ​വേ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ൾ കാ​ര​ണം നി​ര​വ​ധി ത​ട​സ​ങ്ങ​ളു​ണ്ടാ​യ​തി​നാ​ൽ എ​സ്‌​സി സ്നേ​ഹ​ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ടു​വെ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.
റെ​യി​ൽ​വേ ഭൂ​മി​യി​ൽ നി​ന്നും 35 മീ​റ്റ​ർ ക​ഴി​ഞ്ഞു മാ​ത്ര​മേ ഭ​വ​ന നി​ർ​മാ​ണ​മ​ട​ക്ക​മു​ള്ള ഏ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു റെ​യി​ൽ​വെ എ​ൻ​ഒ​സി ന​ൽ​കൂ. അ​തി​നാ​ൽ റെ​യി​ൽ​വേ​യു​ടെ എ​ൻ​ഒ​സി ല​ഭി​ക്കാ​തെ ടൗ​ണ്‍ പ്ലാ​നി​ങ് വി​ഭാ​ഗ​ത്തി​ന് കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കാ​നു​മാ​വി​ല്ല. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് ന​ഗ​ര​സ​ഭ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​ന്ന​ത്.​ഓ​രോ കു​ടും​ബ​ത്തി​നും ഈ ​പ്ര​ദേ​ശ​ത്ത് ത​ന്നെ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വീ​തം ന​ഗ​ര​സ​ഭ വി​ല​ക്കു വാ​ങ്ങി ന​ൽ​കു​ക​യും മു​ൻ പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ക്കാ​നും ധാ​ര​ണ​യാ​യി.
റെ​യി​ൽ​വേ​ക്ക​ടു​ത്തു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ലം ന​ഗ​ര​സ​ഭ​ക്ക് വി​ട്ടു ന​ൽ​കി പൂ​ന്തോ​ട്ട​വും ക​ളി​സ്ഥ​ല​വു​മാ​ക്കി മാ​റ്റും. മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 4.40 ല​ക്ഷം രൂ​പ​യ​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ന് 6.40 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.​കു​ടും​ബ​ശ്രീ യൂ​ണി​റ്റ് മു​ഖേ​ന ഭ​വ​നം നി​ർ​മി​ക്കു​ക വ​ഴി 10 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് ല​ഭി​ക്കു​ക.
പ​ദ്ധ​തി​ക്കാ​യി 30 സെ​ന്‍റ് സ്ഥ​ലം സ​മീ​പ​ത്തു ത​ന്നെ ക​ണ്ടെ​ത്തി. ഈ ​ഭൂ​മി​യു​ടെ​യും ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ​യും സ​മ്മ​ത​പ​ത്രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി. ത​ല​ക്കു​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞേ​വി, വേ​ലാ​യു​ധ​ൻ, വേ​ലാ​യു​ധ​ൻ ത​ല​ക്കു​ർ​ശ്ശി, രാ​മ​ൻ ത​ല​ക്കു​ർ​ശി, ശാ​ര​ദ മേ​ലു​വീ​ട്ടി​ൽ, മാ​ധ​വി ത​ല​ക്കു​ർ​ശി, ഭാ​സ്ക്ക​ര​ൻ ത​ല​ക്കു​ർ​ശി, സ​ന്തോ​ഷ് ത​ല​ക്കു​ർ​ശി എ​ന്നി​വ​ർ​ക്കാ​ണ് ഭൂ​മി​യു​ടെ​യും വീ​ടി​ന്‍റെ​യും രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്.