വേ​ങ്ങ​ര​യി​ൽ ആ​ധു​നി​ക പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Friday, October 23, 2020 10:47 PM IST
മ​ല​പ്പു​റം: ര​ണ്ട​ര കോ​ടി രൂ​പ ചെ​ല​വി​ൽ വേ​ങ്ങ​ര​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
1972 മു​ത​ൽ വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
വേ​ങ്ങ​ര ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​തു​കാ​ര​ണം ജീ​വ​ന​ക്കാ​ർ വീ​ർ​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു. പു​തി​യ കെ​ട്ടി​ട​ത്തി​ൽ മീ​റ്റിം​ഗ് ഹാ​ൾ, ജ​ന​മൈ​ത്രി പോ​ലീ​സി​നു​ള്ള റൂം, ​താ​മ​സ സൗ​ക​ര്യം, വി​ശ്ര​മ കേ​ന്ദ്രം, ആ​ണ്‍, പെ​ണ്‍, മി​ശ്രി​ത​ർ എ​ന്നി​വ​ർ​ക്ക് മൂ​ന്നു ലോ​ക്ക​പ്പ്, എ​സ്എ​ച്ച്ഒ റൂം, ​ക്രൈം എ​സ്ഐ, ലോ ​ആ​ൻ​ഡ്് ഓ​ർ​ഡ​ർ എ​ന്നി​വ​ർ​ക്കു​ള്ള റൂ​മു​ക​ൾ, ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ റൂം, ​സ്വീ​ക​ര​ണ മു​റി തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ക്കു​ക