മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തി
Friday, October 23, 2020 10:47 PM IST
നി​ല​ന്പൂ​ർ: സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ​ത​ല സ​ർ​വ്വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 125 കു​ട്ടി​ക​ൾ​ക്കാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടേ​യും ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 13, 21, 22, 23 തി​യ്യ​തി​ക​ളി​ൽ നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ൽ ക്യാ​ന്പു​ക​ൾ ന​ട​ത്തി​യ​ത്.
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​ഹ​രീ​ഷ്, ഓ​ർ​ത്തോ​ടി​ക് ടെ​ക്നീ​ഷ്യ​ൻ ജാ​ഫ​ർ, ശ്ര​വ​ണ പ​രി​ശോ​ധ​നാ ടെ​ക്നീ​ഷ്യ​ൻ മേ​രി ജൂ​ലി മാ​ത്യു, ഇ​എ​ൻ​ടി ഡോ.​മു​ഹ​മ്മ​ദ്കു​ട്ടി, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​അ​ൻ​വ​ർ, കു​ട്ടി​ക​ളു​ടെ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ.​രാ​ജേ​ഷ് എ​ന്നി​വ​ർ ക്യാ​ന്പി​ൽ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.
അ​സ്ഥി-​ച​ല​ന പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ 49 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 124 സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ശ്ര​വ​ണ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ 11 കു​ട്ടി​ക​ൾ​ക്ക് 20 ശ്ര​വ​ണ സ​ഹാ​യി​ക​ളും ബു​ദ്ധി പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ 40 ശതമാനത്തി​ൽ കൂ​ടു​ത​ൽ വൈ​ക​ല്യം ക​ണ്ടെ​ത്തി​യ 39 കു​ട്ടി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​വും ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു. കൂ​ടാ​തെ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ഴ്ച പ​രി​മി​തി​യു​ള​ള 181 കു​ട്ടി​ക​ൾ​ക്ക് ക​ണ്ണ​ട ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ക്യാ​ന്പു​ക​ൾ​ക്ക് നി​ല​ന്പൂ​ർ ബി​പി​സി എം.​മ​നോ​ജ്കു​മാ​ർ, ട്രെ​യ്ന​ർ ബി.​കെ.​വ​സ​ന്ത​കു​മാ​രി, സി​ആ​ർ​സി​മാ​ർ, സ്പെ​ഷ്യ​ൽ എ​ജ്യൂ​ക്കേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.