പൊ​തു​ശു​ചി​ത്വം: ജി​ല്ല​യ്ക്ക് 34 കോ​ടി​യു​ടെ ലോ​ക​ബാ​ങ്ക് സ​ഹാ​യം
Friday, October 23, 2020 10:47 PM IST
മ​ല​പ്പു​റം: പൊ​തു​യി​ട​ങ്ങ​ളി​ലെ ശു​ചി​ത്വം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ (ഗ്രാ​മീ​ണ്‍) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ക​ബാ​ങ്ക് പെ​ർ​ഫോ​മ​ൻ​സ് ഗ്രാ​ന്‍റാ​യി ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു 34 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പൊ​തു​ശു​ചി​മു​റി​ക​ൾ, സ്കൂ​ൾ ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ബ​യോ ബി​ന്നു​ക​ൾ, ബ​യോ​ഗ്യാ​സ് സം​വി​ധാ​ന​ങ്ങ​ൾ​ക്കു സ​ബ്സി​ഡി ന​ൽ​ക​ൽ, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കു ഗ്ലൗ​സ്, മാ​സ്ക്ക്്, ഗം​ബൂ​ട്ട്, സാ​നി​റ്റൈ​സ​ർ, സാ​നി​റ്റൈ​സിം​ഗ് മെ​ഷീ​ൻ, ശു​ചി​ത്വ പ​ദ​വി ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ്, ക്ലീ​ൻ കേ​ര​ള ക​ല​ണ്ട​ർ ഉ​ൾ​പ്പെ​ടു​ത്തി​യ കാ​ർ​ഡ് വി​ത​ര​ണം, നാ​പ്കി​ൻ ഡി​സ്ട്രോ​യ​ർ, ടേ​ക്ക് എ ​ബ്രേ​ക്ക് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി, മ​റ്റു ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി തു​ക വി​നി​യോ​ഗി​ക്കാ​മെ​ന്നു ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.
ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​നു 50,000 രൂ​പ അ​ധി​ക ഫ​ണ്ട് ആ​യി വി​നി​യോ​ഗി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി ന​വീ​ക​രി​ച്ച് ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ലോ​ക​ബാ​ങ്കി​ന്‍റെ പ​ദ്ധ​തി. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളെ സു​സ്ഥി​ര വെ​ളി​യി​ട വി​സ​ർ​ജ​ന വി​മു​ക്ത പ്ര​ദേ​ശ​ങ്ങ​ളാ​ക്കി മാ​റ്റു​വാ​നും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഖ​ര​ദ്ര​വ മാ​ലി​ന്യ​പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​വാ​നും നി​ർ​വ​ഹ​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​വാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2016 ഏ​പ്രി​ൽ മു​ത​ൽ 2021 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ​മാ​ണ് വേ​ൾ​ഡ് ബാ​ങ്ക് സ​പ്പോ​ർ​ട്ട് ടു ​സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കാ​ല​യ​ള​വ്.