ഡ​യാ​ലി​സി​സ് കി​റ്റ് ന​ൽ​കി
Friday, October 23, 2020 10:45 PM IST
ചെ​മ്മ​ല​ശേ​രി : ചെ​മ്മ​ല​ശേ​രി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലേ​ക്കു​ള്ള ഫ​ണ്ട് ഏ​റ്റു​വാ​ങ്ങ​ലും പാ​ലി​യേ​റ്റീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റ് ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു ചെ​മ്മ​ല​ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് സ്ക്കൂ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​നീ​ഫ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ഓ​ണ​റേ​റി​യ​മാ​യി ല​ഭി​ച്ച തു​ക​യി​ൽ നി​ന്നു പു​ലാ​മ​ന്തോ​ൾ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ബി​ൽ​ഡിം​ഗ് ഫ​ണ്ടി​ലേ​ക്കു​ള്ള 40,000 രൂ​പ കൈ​മാ​റി.
ഇ​തേ ച​ട​ങ്ങി​ൽ ത​ന്നെ സി​ൻ​ഡി​ക്ക​റ്റ് ചാ​രി​റ്റി​യും പു​ലാ​മ​ന്തോ​ൾ പാ​ലി​യേ​റ്റീ​വു​മാ​യി ചേ​ർ​ന്നു പ​ഞ്ചാ​യ​ത്തി​ലെ കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള കി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. സി​ൻ​ഡി​ക്ക​റ്റ് ചാ​രി​റ്റി ഗ്രൂ​പ്പ് അം​ഗം സ​ജി​ത് ഞാ​ളൂ​ർ ഇ​തി​നു​ള്ള തു​ക പാ​ലി​യേ​റ്റീ​വി​നു കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ റ​ഫീ​ഖ, റ​ഷീ​ദ​ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഹ​നീ​ഫ, പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ൾ, സ​ജി​ത്ത് ഞാ​ളൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.