തി​രൂ​രി​ൽ മ​ലി​ന ജ​ല ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്
Friday, October 23, 2020 12:43 AM IST
തി​രൂ​ർ: ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ർ​മി​ച്ച മ​ലി​ന ജ​ല ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​ബാ​വ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള മ​ലി​ന ജ​ലം ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ലൂ​ടെ ശു​ദ്ധീ​ക​രി​ച്ച് ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ന​ഗ​ര​സ​ഭ 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. തി​രൂ​ർ കി​ഴ​ക്കെ അ​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച അ​ഴു​ക്കു​ചാ​ൽ വ​ഴി പ്ലാ​ന്‍റി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് രാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​ക്കി ശു​ദ്ധീ​ക​രി​ക്കു​യാ​ണ് ചെ​യ്യു​ക. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സ​ഫി​യ, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗീ​ത പ​ള്ളി​യേ​രി, കെ.​പി റം​ല, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ നാ​ജി​റ അ​ഷ്റ​ഫ് വി​വി​ധ രാ​ഷ​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.