വ​നം​വ​കു​പ്പി​ന്‍റെ കു​ടി​യി​റ​ക്ക​ൽ ഭീ​ഷ​ണി: കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Tuesday, October 20, 2020 10:56 PM IST
നി​ല​ന്പൂ​ർ; വ​നാ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ വ​ഴി​ക്ക​ട​വ് മ​ണ​ൽ പാ​ട​ത്തെ കു​ടു​ംബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം(​ജോ​സഫ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
മു​ൻ ഗ​വ.​ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​രി​സ്ഥി​തി​ക്ക് വേ​ണ്ടി ജ​ന​ങ്ങ​ളെ വേ​ട്ട​യാ​ട​രു​തെ​ന്നും തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യു​ള്ള ഇ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി വ​നം വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും, കോ​ഴി​ക്കോ​ടും, ക​ണ്ണൂ​രു​മെ​ല്ലാം ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ പാ​ർ​ട്ടി ന​ട​ത്തി​വ​രി​ക​യാ​ണ്.
വ​നം​പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി എ​തി​ര​ല്ല. എ​ന്നാ​ൽ മ​ണ്ണി​ൽ പ​ണി​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ട് വ​നം വ​കു​പ്പ് നി​ർ​ത്ത​ണം ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ​ഫ് വി​ഭാ​ഗം ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​മാ​യ കേ​ര​ള​ത്തി​ൽ വ​നം പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​നോ​യി പാ​ട്ട​ത്തി​ൽ, അ​ഷ​റ​ഫ് സാ​ന്പ്രി​ക്ക​ൽ, കെ. ​ആ​ലി​ക്കു​ട്ടി, ഇ​ഗ്നേ​ഷ്യ​സ് ക​ണി​യാ​മ​റ്റം, തോ​മ​സ് ടി.​ജോ​ർ​ജ്, എ​ബ്രാ​ഹം കു​ര്യ​ൻ, കെ.​എം.​ജാ​സ്, മോ​ഹ​ൻ ജോ​ർ​ജ്, ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.