ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്്ക്കി​ടെ ഉ​ൾ​വ​ന​ത്തി​ൽ ആ​ദി​വാ​സി യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം
Monday, October 19, 2020 11:57 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി ഉ​ൾ​വ​ന​ത്തി​ലെ ആ​ദി​വാ​സി യു​വ​തി​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ കാ​ട്ടി​ലെ വ​ഴി​യ​രി​കി​ൽ സു​ഖ​പ്ര​സ​വം. പു​ഞ്ച​കൊ​ല്ലി കോ​ള​നി​യി​ലെ വി​ജ​യ​രാ​ജി​ന്‍റെ ഭാ​ര്യ ധ​ന്യ (24)യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ വ​ന​ത്തി​ലെ വ​ഴി​യ​രി​കി​ൽ ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്.

ധ​ന്യ​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്. പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് ധ​ന്യ ഭ​ർ​ത്താ​വു​മൊ​ത്ത് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു രാ​വി​ലെ വ​രി​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​​യി ഏ​ർ​പ്പാ​ടാ​ക്കി​യ ടാ​ക്സി ഈ​സ​മ​യം പു​ഴ​യു​ടെ സ​മീ​പ​മെ​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ടാ​ക്സി​യി​ൽ ക​യ​റി യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​സ​ഹ്യ​മാ​യി. തു​ട​ർ​ന്ന് ജീ​പ്പ് നി​ർ​ത്തി ഇ​വ​രെ വ​ഴി​യ​രി​കി​ൽ വി​ശ്ര​മി​ക്കാ​നാ​യി ഇ​റ​ക്കി. ഈ ​സ​മ​യം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ദി​വാ​സി പ്ര​മോ​ട്ട​ർ ശ്രീ​ജ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടു ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ വ​നം വ​കു​പ്പി​ന്‍റെ ജീ​പ്പി​ൽ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

താ​മ​സി​യാ​തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ ലാ​ൽ പ​ര​മേ​ശ്വ​ര​നും സ്റ്റാ​ഫ് ന​ഴ്സ് പി.​ടി. ബി​ന്ദു​വും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജീ​പ്പി​ൽ സ്ഥ​ല​ത്തെ​ത്തി. അ​പ്പോ​ഴേ​ക്കും ര​ണ്ടു ജെ​പി​എ​ച്ച്എ​ൻ​മാ​രു​ടെ ശു​ശ്രൂ​ഷ​യി​ൽ പ്ര​സ​വം ന​ട​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും മ​റ്റും ന​ൽ​കി ധ​ന്യ​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. ജെ​പി​എ​ച്ച്എ​ൻ പി.​വൈ. ആ​ലീ​സ്, സു​മി​ത്ര, സി​ന്ധു, ഡ്രൈ​വ​ർ ഷം​സു​ദീ​ൻ എ​ന്നി​വ​രാ​ണ് യു​വ​തി​ക്ക് വേ​ണ്ട പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത്. വ​ഴി​ക്ക​ട​വ് എ​സ്ഐ. ശി​വ​ൻ, വാ​ർ​ഡം​ഗം ഹ​ക്കീം എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.