ഓ​ടി​ത്തു​ട​ങ്ങി... മു​ഹ​മ്മ​ദ് ഷി​ബി​ന്‍റെ "സ്വ​ന്തം’ കാ​ർ
Wednesday, September 30, 2020 12:03 AM IST
അ​ങ്ങാ​ടി​പ്പു​റം: കോ​വി​ഡി​ൽ വീ​ണു​കി​ട്ടി​യ അ​വ​ധി​ക്കാ​ലം കെ.​മു​ഹ​മ്മ​ദ് ഷി​ബി​ൻ പാ​ഴാ​ക്കി​യി​ല്ല. കാ​ല​ങ്ങ​ളാ​യി സ്വ​പ്നം​ക​ണ്ട നാ​ലു​ച​ക്ര വാ​ഹ​നം നി​ർ​മി​ച്ച് പ​രി​യാ​പു​രം ഗ്രാ​മ​ത്തി​ലെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഈ ​പ​തി​നെ​ട്ടു​കാ​ര​ൻ. കു​ഞ്ഞു​നാ​ൾ മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് ഈ ​മി​ടു​ക്ക​ന് വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ച​ങ്ങാ​ത്തം.

ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തു ത​ന്നെ ഹൈ​ഡ്രോ​ളി​ക് എ​സ്ക​വേ​റ്റ​ർ, ഇ​ല​ക്ട്രി​ക് എ​ൻ​ജി​ൻ, ഹ​വ​ർ ബോ​ർ​ഡ്, ഇ​ല​ക്ട്രി​ക് സൈ​ക്കി​ൾ എ​ന്നി​വ നി​ർ​മി​ച്ചു വീ​ട്ടു​കാ​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും ക​യ്യ​ടി നേ​ടി​യി​രു​ന്നു ഷി​ബി​ൻ. നി​ര​ത്തി​ലോ​ടു​ന്ന കാ​റു​ക​ളു​ടെ സാ​ങ്കേ​തി​ക​വി​ദ്യ ത​ന്നെ​യാ​ണ് നി​ർ​മാ​ണ​ത്തി​ലു​പ​യോ​ഗി​ച്ച​ത്. പ​ത്തു ദി​വ​സ​ത്തെ പ്ലാ​നിം​ഗ് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി വ​ന്ന​ത് 20 ദി​വ​സ​ത്തെ രാ​പ​ക​ൽ അ​ധ്വാ​നം.

നാ​ലു​ച​ക്ര സാ​ഹ​സി​ക വാ​ഹ​നം ത​യാ​ർ. വീ​ട്ടി​ലെ പ​ഴ​യ ബൈ​ക്കി​ന്‍റെ എ​ൻ​ജി​നെ​ടു​ത്ത് ഇ​രു​ന്പു​ക​ന്പി​ക​ളും ത​കി​ടും ഉ​പ​യോ​ഗി​ച്ചു​ള്ള പ്ലാ​റ്റ്ഫോ​മി​ൽ ഘ​ടി​പ്പി​ച്ച​തോ​ടെ വീ​ട്ടു​മു​റ്റ​ത്തെ പ​ണി​ശാ​ല ഉ​ണ​ർ​ന്നു. ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ​നി​ന്നു​വാ​ങ്ങി. ബൈ​ക്കി​ൽ ഉ​പ​യോ​ഗി​ച്ച വ​യ​റി​ങ് രൂ​പ​മാ​റ്റം വ​രു​ത്തി സ്വ​പ്ന​വാ​ഹ​ന​ത്തി​നൊ​പ്പം ചേ​ർ​ത്തു. വെ​ൽ​ഡി​ങ്, ഡ്രി​ല്ലി​ങ്, ഗ്രൈ​ൻ​ഡി​ങ്, ക​ട്ടി​ങ് ഉ​ൾ​പ്പെ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം സ്വ​യം ചെ​യ്ത​തി​നാ​ൽ നി​ർ​മാ​ണ​ച്ചെ​ല​വ് 7500 രൂ​പ മാ​ത്രം.

ഹൈ​ബ്രി​ഡ് സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത​തി​നാ​ൽ വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ തീ​ർ​ന്നാ​ലും പേ​ടി​ക്കേ​ണ്ട. ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ കൂ​ടി​യു​ള്ള​തി​നാ​ൽ വാ​ഹ​നം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കൊ​ള്ളും. പെ​ട്രോ​ളി​ന് 40 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ് ല​ഭി​ക്കും. ഇ​ല​ക്ട്രി​ക് മോ​ട്ടോ​റി​നാ​ണെങ്കി​ൽ മ​ണി​ക്കൂ​റി​ൽ 1520 വേ​ഗ​ത​യി​ൽ 2 മ​ണി​ക്കൂ​ർ സ​ഞ്ച​രി​ക്കാം. ബൈ​ക്ക് എ​ൻ​ജി​നി​ലാ​ണ് ഓ​ടു​ന്ന​തെ​ങ്കി​ലും ഹൈ​ബ്രി​ഡ് ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ ഉ​ള്ള​തി​നാ​ൽ വാ​ഹ​നം റി​വേ​ഴ്സ് എ​ടു​ക്കാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ഷോ​ക്ക് അ​ബ്സോ​ർ​ബ​റും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം നി​ര​ത്തി​ലോ​ടു​ന്ന കാ​റു​ക​ളി​ലേ​തി​നു സ​മം. നാ​ലു ലീ​റ്റ​റാ​ണ് പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ സം​ഭ​ര​ണ ശേ​ഷി. ഒ​ന്ന​ര ലീ​റ്റ​റാ​കു​ന്ന​തോ​ടെ റി​സ​ർ​വി​ലെ​ത്തും.

കോ​ന്പി ബ്രേ​ക്ക്, എ.​ബി.​എ​സ്, സെ​ൽ​ഫ് സ്റ്റാ​ർ​ട്ടി​ങ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​നി​യു​ള​ള ല​ക്ഷ്യം. പ​രി​സ​ര മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നാ​യി ഇ​ല​ക്ട്രി​ക് ചാ​ർ​ജ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ച​ലി​പ്പി​ക്കാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

സ​ഹോ​ദ​ര​നും ഡി​ഗ്രി വി​ദ്യാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് സി​ജി​ലാ​ണു സ​ഹാ​യി.പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നും 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു (സ​യ​ൻ​സ്) പ​രീ​ക്ഷ​യി​ൽ അ​ഭി​മാ​ന​വി​ജ​യം കൊ​യ്ത ഷി​ബി​ൻ കു​സാ​റ്റി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങി​നു ചേ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

തൂ​ത ഡി​യു​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​യ പ​രി​യാ​പു​രം കൊ​ട​ശേ​രി സെ​യ്ത​ല​വി​യു​ടെ​യും റ​ജീ​ന​യു​ടെ​യും മ​ക​നാ​ണ് ഈ ​മി​ടു​മി​ടു​ക്ക​ൻ.